Loading ...

Home International

ബൊളീവിയന്‍ പ്രസിഡന്‍റ് ജെനീന ആനിയെസിന് കോവിഡ് സ്ഥിരീകരിച്ചു

ലാ പാസ്:ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ കോവിഡ് -19 പരിശോധന ഫലംപോസിറ്റീവ് ആണെന്നും , എനിക്ക് സുഖമാണ് എന്നും , ഞാന്‍ ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കും,' അവര്‍ ട്വീറ്റ് ചെയ്തു. മറ്റൊരു പരീക്ഷണം നടത്തുന്നതിന് മുമ്ബ് 14 ദിവസം ക്വാറന്റീനില്‍ തുടരുമെന്ന് 53 കാരി ട്വിറ്ററിലെ വീഡിയോയില്‍ പറഞ്ഞു. അതിനുശേഷം അടുത്ത പരിശോധനക്ക് വിധേയമാകുമെന്നും അവര്‍ പറഞ്ഞു. ജെനീനയുടെ ക്യാബിനെറ്റിലെ നാല് അംഗങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ അവരില്‍ പലരും കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഞാനും ടെസ്റ്റ് നടത്തി, എനിക്കും പോസിറ്റീവ് ആയി അവര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കന്‍ നേതാവാണ് ജെനീന . ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related News