Loading ...

Home International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,21,40000 കടന്നു; ഇന്ത്യയില്‍ സ്ഥിതി ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച്‌ 1,21,40000 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,069,188 പേര്‍ രോഗമുക്തി നേടിയപ്പോള്‍, 552,111 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് രൂക്ഷമായി ബാധിച്ചത് അമേരിക്കയിലും, ബ്രസീലിലും, ഇപ്പോള്‍ ഇന്ത്യയിലുമാണ്. അമേരിക്കയില്‍ 3,158,932 പേര്‍ക്കും, ബ്രസീലില്‍ 1,716,196 പേര്‍ക്കും, ഇന്ത്യയില്‍ 769,052 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 134,862, പേര്‍ മരിച്ചപ്പോള്‍, 1,392,679 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ മരണസംഖ്യ 68,055 ആയി ഉയര്‍ന്നപ്പോള്‍, 1,152,467 രോഗമുക്തി നേടി. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല 21,144 പേര്‍ മരിച്ചപ്പോള്‍, 476,554 രോഗമുക്തി നേടി. റഷ്യ 700,792, പെറു 312,911, ചിലി 303,083, സ്പെയിന്‍ 299,593, യുകെ 286,979, ഇറ്റലി എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ നിരക്ക്. ഇപ്പോഴിതാ വായുവിലൂടെയും കോവിഡ് പകരുമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് 23 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ശാത്രജ്ഞന്മാര്‍ ഉയര്‍ത്തുന്ന വാര്‍ത്തകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Related News