Loading ...

Home USA

വ്യാ​പാ​ര ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും; ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തി​ല്ല

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക-​മെ​ക്സി​ക്കോ-​കാ​ന​ഡ വ്യാ​പാ​ര ക​രാ​റി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും മെ​ക്സി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍​ഡ്രെ​സ് മാ​നു​വ​ല്‍ ലോ​പ്പ​സും ഒ​പ്പു​വ​ച്ചു. വൈ​റ്റ്ഹൗ​സി​ലെ റോ​സ് ഗാ​ര്‍​ഡ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രും ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചി​ല്ല.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര ക​രാ​റു​ക​ളി​ലൊ​ന്നാ​ണ് ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ട​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ്ര​ത്യേ​ക ച​ര്‍​ച്ച ത​ന്നെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​തി​ന്‍റെ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ​യും ഒത്തൊരുമയെ ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന​താ​ണ് ക​രാ​റെ​ന്ന് മെ​ക്സി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍​ഡ്രെ​സ് മാ​നു​വ​ല്‍ ലോ​പ്പ​സും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ക്സി​ക്കോ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ഹ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു ഇ​ട​പെ​ട​ലും ഇന്നുവരെ അ​മേ​രി​ക്ക ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന​വാ​ണ് ട്രൂ​ഡോ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ചി​ല അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related News