Loading ...

Home Education

സിബിഎസ്‌ഇ 9 മുതല്‍ 12 വരെയുള്ള ക്ലാസ് സിലബസ് 30% കുറയ്ക്കും

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാ​ജ്യ​ത്തെ ഒ​ന്‍​പ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള സി​ബി​എ​സ്‌​ഇ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സി​ല​ബ​സ് 30% കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നം. സ്കൂ​ളു​ക​ളി​ല്‍ സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ക്ലാ​സു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാഹചര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2020-21 അ​ധ്യ​യ​നവ​ര്‍​ഷ​ത്തെ സി​ല​ബ​സ് കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊഖ്രിയാ​ല്‍ നി​ഷാ​ങ്ക് അ​റി​യി​ച്ചു . സി​ബി​എ​സ്‌​ഇ ഭ​ര​ണ​സ​മി​തി​യു​ടെ​യും ക​രി​ക്കു​ലം സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ പു​തു​ക്കി​യ സി​ല​ബ​സി​ന് അ​ത​തു കോ​ഴ്സ് ക​മ്മി​റ്റി​ക​ള്‍ അ​ന്തി​മ​രൂ​പം ന​ല്‍​കി​യ​താ​യി സി​ബി​എ​സ്‌​ഇ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തോ​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കും സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി . എ​ന്നാ​ല്‍, കു​റ​വു ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു പ​രീ​ക്ഷ​യി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും സി​ബി​എ​സ്‌​ഇ അ​റി​യി​ച്ചു . രാ​ജ്യ​മെങ്ങുംനി​ന്നു ല​ഭി​ച്ച 1500-ലേറെ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​ന​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ വി​ഷ​യ​ത്തി​ലെ​യും അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി​യാ​കും സി​ല​ബ​സി​ല്‍ കു​റ​വു വ​രു​ത്തു​ക.

Related News