Loading ...

Home International

ബ്രിട്ടന് താക്കീതുമായി ചൈന

ബീജിംഗ്​: ഹോ​​ങ്കോംഗില്‍ ക​ഴി​ഞ്ഞ ദി​വ​സം നി​ല​വി​ല്‍​വ​ന്ന ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ്രി​ട്ട​ന്​ മു​ന്ന​റി​യി​പ്പു​മാ​യി ചൈ​നീ​സ്​ സ​ര്‍​ക്കാ​ര്‍. 30 ല​ക്ഷം ഹോ​​ങ്കോംഗുകാ​ര്‍​ക്ക്​ പൗ​ര​ത്വം അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന ബ്രി​ട്ടീ​ഷ്​ സ​ര്‍​ക്കാ​രിന്റെ വാ​ഗ്​​ദാ​ന​മാ​ണ്​ ചൈനയെ പ്ര​കോ​പിപ്പിച്ചത്. ​അ​നാ​വശ്യ​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ബ്രി​ട്ട​ന്‍ ന​ട​ത്തു​ന്ന​തെ​ന്നും വാ​ഗ്​​ദാ​നം തി​രി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ബ്രി​ട്ട​നി​ലെ ചൈ​നീ​സ്​ അം​ബാ​സ​ഡ​ര്‍ ലി ​സി​യാ​വോ മിംഗ്​ പറഞ്ഞു. ​ബ്രി​ട്ട​ന്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​ഞ്ഞ ശേ​ഷം ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1997ല്‍ ​ഹോ​​ങ്കോംഗ്​ കൈ​മാ​റുമ്ബോ​ള്‍ ഒ​പ്പു​വ​ച്ച ക​രാ​റി​ല്‍​നി​ന്നുള്ള പി​ന്മാ​റ്റ​മാ​ണ്​ ദേ​ശീ​യ സു​ര​ക്ഷ ക​രാ​ര്‍ വ​ഴി ചൈ​ന ന​ട​ത്തി​യ​തെ​ന്നാ​ണ്​ ബ്രി​ട്ടന്റെ വി​മ​ര്‍​ശ​നം. 50 വ​ര്‍​ഷ​​ത്തേ​ക്ക്​ നി​ല​വി​ലെ സ്വാ​ത​ന്ത്ര്യം ഹോ​​ങ്കോംഗി​ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ര്‍. അതേസമയം, ഹോ​​ങ്കോംഗുകാ​ര്‍ ബ്രി​ട്ട​നി​ലേ​ക്ക്​ വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​രു​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​ന്റെ വ​ക്താ​വ്​ ചൈ​ന​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ സു​ര​ക്ഷ നി​യ​മ​ത്തി​ല്‍ ബ്രി​ട്ട​നു പു​റ​മെ യു.​എ​സ്, കാ​ന​ഡ, ജ​പ്പാ​ന്‍, ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related News