Loading ...

Home Business

ഓണ്‍ലൈന്‍ വ്യാപാരത്തിന്‌ നിയന്ത്രണം; പുതിയ കരട്‌ നയം വരും

ന്യൂഡല്‍ഹി:പുതിയ ഇ– കൊമേഴ്സ് കരട് നയത്തിലൂടെ ഓണ്‍ലൈന്‍ വ്യാപാരത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരും. ആമസോണ്‍, ആല്‍ഫബെറ്റ്, ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ വന്‍കിട ഓണ്‍ലൈന്‍ കമ്ബനികളുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം ശക്തമാക്കുന്ന വ്യവസ്ഥകളാണ് കരടിലുള്ളത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇ–കൊമേഴ്സ് റെഗുലേറ്ററെ നിയമിക്കും. വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് കരട് തയാറാക്കിയത്. കമ്ബനികളുടെ സോഴ്സ് കോഡ്, അല്‍ഗോരിതം എന്നിവ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ഡിജിറ്റല്‍ മേഖലയിലെ ഭീമന്‍ കമ്ബനികള്‍ തദ്ദേശീയ വാണിജ്യ ശൃംഖലയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന സാഹചര്യം ഒഴിവാക്കും. പ്രവര്‍ത്തനങ്ങള്‍ രാജ്യതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായാല്‍ നിരീക്ഷിക്കാനും നടപടിയെടുക്കുന്നതിനും അധികാരമുണ്ടാകും.

Related News