Loading ...

Home cinema

മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം2' ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം 2. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും ആദ്യഘട്ട ചിത്രീകരണം തുടങ്ങുക.കോവി‍ഡ് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്ബോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിര്‍മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

Related News