Loading ...

Home cinema

ആരോപണങ്ങളില്‍ വിശ്വസിക്കരുത്, എന്തുവന്നാലും ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല; പാര്‍വതി തിരുവോത്ത്

സിനിമ രംഗത്തെ വനിതകളുടെ സംഘടനായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനെതിരായ സംവിധായക വിധു വിന്‍സെന്റിന്റെ വിവാദ ആരോപണങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ യുവ നടി പാര്‍വതി തിരുവോത്ത്. ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിന്‍സെന്റ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. താന്‍ സംഘടനയ്‌ക്കൊപ്പമാണെന്നും, അതിലുള്ളവരെ ഒറ്റിക്കൊടുക്കില്ലെന്നും പാര്‍വതി തുറന്നടിച്ചു. 'ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്' എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഡബ്യുസിസിയുടെ ചിത്രം ഫേസ്ബുക്ക് കവര്‍ ചിത്രമാക്കി മാറ്റിയും പാര്‍വതി പ്രതിഷേധം അറിയിച്ചു.

Related News