Loading ...

Home USA

ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന് അമേരിക്ക. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് ഫോര്‍സ്(ഐ.സി.ഇ) വ്യക്തമാക്കി.
'പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ എഫ് 1, എം 1 വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ തുടരരുത്. വിദ്യാര്‍ത്ഥികള്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ മറ്റ് സ്‌കൂളിലേക്ക് മാറുകയോ പോലുള്ള മറ്റ് നടപടികള്‍ കൈക്കൊള്ളണം. അല്ലാത്തപക്ഷം ഗുരുതരമായ നടപടികളിലേക്ക് കടക്കും'- യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റം എന്‍ഫോഴ്സ്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കൂളുകളിലും/ പ്രോഗ്രാമുകളിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വീസ നല്‍കില്ലെന്നും, പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് ക്ലാസുകള്‍ മാറിയ വിദ്യാര്‍ത്ഥികളെ അമേരിക്കയുടെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഐ.സി.ഇ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ മിക്ക കോളേജുകളും സര്‍വകലാശാലകളും അടുത്ത സെമസ്റ്ററിനായുള്ള പദ്ധതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related News