Loading ...

Home sports

പരാജയങ്ങളില്‍ മുങ്ങിതാഴ്ന്ന ഇന്ത്യന്‍ ടീമിനെ കൈ പിടിച്ചുയര്‍ത്തിയ ക്യാപ്റ്റന്‍ കൂളിന് ഇന്ന് 39 ആം ജന്മദിനം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 39ാ൦ ജന്മദിനം. ഇന്ത്യക്ക് രണ്ടു തവണ ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് റാഞ്ചിക്കാരനായ മഹേന്ദ്ര സിംഗ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് സ്വന്തമാക്കിയത്. 3 ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക നായകന്‍ എന്ന നേട്ടവും മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഉള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ കൂടെയും ഐ.പി.എല്‍ കിരീടങ്ങള്‍ നേടാന്‍ ധോണിക്കായിട്ടുണ്ട്. അതെ സമയം ഏകദേശം ഒരു വര്‍ഷം മുന്‍പ് നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇതുവരെ ഒരു ക്രിക്കറ്റ് മത്സരവും കളിച്ചിട്ടില്ല. ധോണിയുടെ ജന്മദിനത്തില്‍ താരത്തിന് ആശംസകളുമായി പല ഇന്ത്യന്‍ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന, ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യാ, കുല്‍ദീപ് യാദവ്, മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങി പല പ്രമുഖരും ധോണിക്ക് ആശംസകള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു.

Related News