Loading ...

Home USA

ട്രം​പി​ന്‍റെ കോ​വി​ഡ് പ്ര​സ്താ​വ​ന​ക്കെ​തി​രെ ന്യൂ​യോ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് കേ​സു​ക​ളി​ല്‍ 99 ശ​ത​മാ​ന​വും നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​ണെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന്യൂ​യോ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ കൂ​മോ രം​ഗ​ത്ത്. വൈ​റ​സു​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് ട്രം​പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് കൂ​മോ പ​റ​ഞ്ഞ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നാ​ണോ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന​തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ചോ​ദി​ച്ചു. അ​മേ​രി​ക്ക​ക്കാ​ര്‍ മാ​സ്ക് ധ​രി​ക്കേ​ണ്ടെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണോ പ്ര​സി​ഡ​ന്‍റ് അ​ര്‍​ഥ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ട്ടാ​നേ ഉ​പ​ക​രി​ക്കൂ എ​ന്നും ഗ​വ​ര്‍​ണ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

Related News