Loading ...

Home International

ജപ്പാനില്‍ വെള്ളപ്പൊക്കം; 34 മരണം

ടോക്ക്യോ: ദക്ഷിണ ജപ്പാനില്‍ കുമാ നദിക്ക് സമീപമുണ്ടായ വെള്ളപ്പൊക്കത്തില്‍ 34 പേര്‍ മരിച്ചു. വയോധികരെ താമസിപ്പിച്ചിരുന്ന കേന്ദ്രത്തിലെ 12 പേരെയോളം കാണാതായി. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശങ്ങളില്‍ ലഭിച്ചത്. കുത്തൊഴുക്കും മണ്ണിടിച്ചില്‍ ഭീഷണിയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. രണ്ടു ദിവസമായുള്ള കനത്ത മഴയെത്തുടര്‍ന്ന് 200,000ത്തോളമാളുകളോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് ഭീഷണിയുള്ളതിനാല്‍ വീടുകളില്‍ കഴിയാന്‍ തന്നെയാണ് മിക്കവരും തീരുമാനിച്ചത്. 40000ത്തിലധികം പ്രതിരോധസേനയെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

Related News