Loading ...

Home cinema

പുലിമുരുകന്‍ 100 കോടി ക്ളബില്‍

കൊച്ചി > മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം പുലിമുരുകന്‍ 100 കോടി ക്ളബിലെത്തി. മലയാളത്തില്‍ 100 കോടിരൂപ കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിന്റെ ഗ്രോസ് കളക്ഷനാണ് ഇത്. ഒക്ടോബര്‍ 7 ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഒരു മാസം കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. 

കേരളത്തില്‍ നിന്ന് തന്നെ ചിത്രം 77 കോടി രൂപ കളക്ട് ചെയ്തിരുന്നു. കേരളത്തെ കൂടാതെ യുഎഇ ലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. യുഎഇ യില്‍ നിന്ന് 9 കോടി രൂപയും ബഹ്റൈനില്‍ നിന്ന് 1 കോടി രൂപയും, ഖത്തറില്‍ നിന്ന് 1 കോടി രൂപയും, കുവൈറ്റില്‍ നിന്ന് 91 ലക്ഷവും ചിത്രം കളക്റ്റ് ചെയ്തിരുന്നു. അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളില്‍ നിന്നും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത് ഓവര്‍സീസ് , സാറ്റലെറ്റ് റീമേക്ക് എന്നവയില്‍ നിന്ന് ചിത്രം 15 കോടിയും നേടിയിരുന്നു. 

വൈശാഖ് സംവിധാനംചെയ്ത ചിത്രത്തില്‍ കാമിലാനി മുഖര്‍ജിയാണ് മോഹന്‍ലാലിന്റെ നായിക.  സിദ്ദിഖ്, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രതിനായകന്‍.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്‍ നിര്‍മിച്ചത്. തീയറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം 100 കോടിയില്‍ എത്തിയതില്‍ ആരാധകര്‍ക്ക് നന്ദി  അറിയിച്ച് നടന്‍ മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ പോസ്റ്റും ഇട്ടിടുണ്ട്.

Related News