Loading ...

Home Kerala

സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദ​ഗതി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപന പ്രകാരം മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്ക് (മുഖാവരണം) ധരിക്കണം എന്നാണ് നിര്‍ദേശം. ഒരു വര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറക്കുന്നത്‌ വരെയോ ആണ് ഇത് പാലിക്കേണ്ടത്. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. പൊതു സ്ഥലത്ത് തുപ്പുന്നത് ശിക്ഷാര്‍ഹമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിയമംലംഘിച്ചാല്‍ 10000 രൂപ വരെ പിഴയും രണ്ടു വര്‍ഷംവരെ തടവും ലഭിക്കാം. ഒരുവര്‍ഷമോ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെയോ ആണ്‌ നിയമത്തിന്റെ കാലാവധി. അന്തര്‍ സംസ്ഥാന -പൊതു--സ്വകാര്യ ബസ്‌ സര്‍വീസിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. രേഖാമൂലമുള്ള അനുമതിയില്ലാതെ സമരം, ഘോഷയാത്ര, ധര്‍ണ എന്നിവ പാടില്ല. പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. വിവാഹചടങ്ങില്‍ ഒരുസമയം 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പാക്കണം. സംസ്‌കാര ചടങ്ങില്‍ പരമാവധി 20 ആളുകളേ പങ്കെടുക്കാവൂ. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒരേസമയം 20 ആളുകളെ മാത്രമേ പ്പരവേശിപ്പിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തില്‍ പറയുന്നു.

Related News