Loading ...

Home Kerala

തിരുവനന്തപുരത്ത് ഉറവിടം അറിയാതെ 51 രോഗികള്‍

തിരുവനന്തപുരം : ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തിരുവനന്തപുരത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. തലസ്ഥാനത്ത് രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം 51 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 27 പേരില്‍ എട്ടുവയസ്സുകാരി അടക്കം 11 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഉറവിടം അറിയാത്ത 11 പേരില്‍ രണ്ടുപേര്‍ കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റില്‍ പണിയെടുത്തിരുന്നു. അതിനാല്‍ അവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെ ആകെ രോഗികള്‍ 126 ആയി. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അഞ്ചുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായ മണക്കാട് സ്വദേശിനിയും(22) നേഴ്‌സായ ചെമ്ബഴന്തി സ്വദേശിനി (29) യുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഒമാനില്‍ നിന്നെത്തിയ മണമ്ബൂര്‍ കുളമുട്ടം സ്വദേശി (60), കുവൈത്തില്‍ നിന്നെത്തിയ അമ്ബൂരി സ്വദേശി (47), ഇയാളുടെ ഒരുവയസ്സുള്ള മകന്‍, ഏഴുവയസ്സുള്ള മകള്‍, യുഎഇയില്‍ നിന്നെത്തിയ മൂങ്ങുമ്മൂട് ഒറ്റൂര്‍ സ്വദേശി (29) എന്നിവരാണ് വിദേശത്തു നിന്നും എത്തിയ കോവിഡ് രോഗികള്‍. ആകെ 20,315 പേര്‍ നിരീക്ഷണത്തിലാണ്.

Related News