Loading ...

Home National

വെട്ടുകിളി ആക്രമണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എന്‍

ന്യൂഡല്‍ഹി: അടുത്ത നാലാഴ്ച വെട്ടുകിളികള്‍ തിരികെ എത്തുമെന്ന് യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയില്‍ വെട്ടുകിളി ആക്രണമുണ്ട്. വരും ദിവസങ്ങളില്‍ ഇവ രാജസ്ഥാനിലേക്ക് തിരിച്ചെത്തിയേക്കാമെന്നാണ് സൂചന. പാകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കുന്നുണ്ട്. മാത്രവുമല്ല, ഇറാനില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇപ്പോഴും എത്തുന്ന മറ്റു വെട്ടുകിളി സംഘവുമായി ചേരുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഖണ്ഡ്, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുക്കിളി ആക്രമണം രൂക്ഷമാണ്. വെട്ടുകിളി വരുദ്ധ ഓപ്പറേഷന്റെ ഭാഗമായി വ്യോമസേന ആദ്യമായി രണ്ട് എം.ഐ17 ഹെലികോപ്ടറുകറും വിന്യസിച്ചിരുന്നു. ഇന്ത്യ - പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുടെ പ്രജനനം നടക്കുന്നുണ്ട്. ഈ മാസം ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇത് ഓഗസ്റ്റ് പകുതിയോടെ വേനല്‍ക്കാല വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപം കൊള്ളാന്‍ കാരണമാവുമെന്നും യു.എന്‍ ഭക്ഷ്യ വകുപ്പ് പറഞ്ഞു.

Related News