Loading ...

Home International

ചൈനയില്‍ ബ്യൂബോണിക് പ്ലേഗ്

ബെ​​​​യ്ജിം​​​​ഗ്: വ​ട​ക്ക​ന്‍ ചൈ​ന​യി​ലെ ബ​യ്ണി​യ​ര്‍ ന​ഗ​ര​ത്തി​ല്‍ ബ്യൂ​ബൊ​ണി​ക് പ്ലേ​ഗ് (പ്ലേ​ഗ്) മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണു രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​ന്ന​ര്‍ മം​ഗോ​ളി​യ സ്വ​യംഭ​ര​ണ​പ്ര​ദേ​ശ​മാ​യ ബ​യ്ണി​യ​റി​ല്‍ മൂ​ന്നാം ഘ​ട്ട മു​ന്ന​റി​യി​പ്പാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പീ​പ്പി​ള്‍​സ് ഡെ​യ്‌​ലി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2020 അ​വ​സാ​നം വ​രെ അ​പാ​യ​മു​ന്ന​റി​യി​പ്പ് തു​ട​രും.

നി​ല​വി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ലേ​ഗ് പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ രോ​ഗം ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ സ്വ​യം​പ്ര​തി​രോ​ധം ന​ട​ത്ത​ണ​മെ​ന്നും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

വ​ട​ക്ക​ന്‍ മം​ഗോ​ളി​യ​യി​ലെ ഖൊ​വ് പ്ര​വി​ശ്യ​യി​ല്‍ ബു​ധ​നാ​ഴ്ച ര​ണ്ടു പേ​ര്‍​ക്കു പ്ലേ​ഗ് രോ​ഗം സം​ശ​യി​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ന്‍​ഹു​വ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. 27 ഉം 17 ​ഉം വ​യ​സു​ള്ള സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​മ​റ്റി​ന്‍റെ (എ​ലി വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട ജീ​വി) ഇ​റ​ച്ചി ക​ഴി​ച്ചതായി ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഇ​റ​ച്ചി ക​ഴി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ ജ​ന​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട 146 പേ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്തു.

ബ്യൂ​ബൊ​ണി​ക് പ്ലേ​ഗ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​നം. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​മ​റ്റ് ഇ​റ​ച്ചി ക​ഴി​ച്ച്‌ പ്ലേ​ഗ് ബാ​ധി​ച്ച ര​ണ്ടു പേ​ര്‍ ബ​യ്ണ്‍-​ഉ​ല്‍​ജി പ്ര​വി​ശ്യ​യി​ല്‍ മ​രി​ച്ചി​രു​ന്നു.

മ​നു​ഷ്യ​രി​ലേ​ക്കു പ​ട​രാ​ന്‍ ശേ​ഷി​യു​ള്ള പ​ക​ര്‍​ച്ച​പ്പ​നി വൈ​റ​സി​നെ ക​ഴി​ഞ്ഞ​ദി​വ​സം ചൈ​നീ​സ് ഫാ​മി​ലെ പ​ന്നി​ക​ളി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളു​മാ​യി കൂ​ടി​ച്ചേ​രാ​ന്‍ ശേ​ഷി​യു​ള്ള ജി4 ​വൈ​റ​സി​നു മ​റ്റൊ​രു മ​ഹാ​മാ​രി​ക്കു ശേ​ഷി​യു​ണ്ടെ​ന്നാ​ണു പ​ഠ​നം. ചൈ​ന​യി​ലെ വു​ഹാ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നാ​ണു കൊ​റോ​ണ വൈ​റ​സ് ലോ​കം മു​ഴു​വ​ന്‍ പ​ട​ര്‍​ന്നുപി​ടി​ച്ച​ത്.

Related News