Loading ...

Home International

ഹോങ്കോംഗുമായുള്ള കരാറുകൾ റദ്ദാക്കി കാനഡ

ഒട്ടാവ : വിവാദ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയതിന് പിന്നാലെ ഹോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ കാനഡ റദ്ദാക്കി. ഹോങ്കോംഗുമായുള്ള കരാര്‍ താത്കാലികമായി റദ്ദാക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ ഹോങ്കോംഗിലേക്കുള്ള തന്ത്ര പ്രധാന വസ്തുക്കളുടെ കയറ്റുമതിയും കാനഡ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം. ഹോങ്കോംഗിന് മേല്‍ ചൈന നടപ്പിലാക്കിയ പുതിയ നിയമം കഴിഞ്ഞ 50 വര്‍ഷക്കാലമായി നിലിനിന്നിരുന്ന ഒരുരാജ്യം രണ്ട് സംവിധാനങ്ങള്‍ എന്നത് ആശയത്തിന് ഭീഷണിയാണെന്ന് ട്രൂഡോ പ്രതികരിച്ചു. ഹോങ്കോംഗിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി കാനഡ എന്നും നിലകൊള്ളും. ഏകദേശം 3,00,000ത്തി ലധികം കാനേഡിയന്‍ വംശജരാണ് ഹോങ്കോംഗില്‍ താമസിക്കുന്നത്. ഹോങ്കോംഗിന് മേലുള്ള കാനഡയുടെ പിന്തുണ എല്ലാകാലത്തും തുടരുമെന്നും ട്രൂഡോ ഉറപ്പു നല്‍കി. ജൂണ്‍ 30 ന് അര്‍ദ്ധരാത്രിയാണ് ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നിലവില്‍ വന്നത് . നിയമത്തിനെതിരെ മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. ഇതിന് പിന്നാലെ ഹോങ്കോംഗുമായുള്ള സൈനിക ആയുധങ്ങളുടെയും തന്ത്രപ്രധാനമായ വസ്തുക്കളുടെയും വ്യാപാരം അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റവാളി കൈമാറ്റ കരാര്‍ കാനഡ റദ്ദാക്കിയത്.

Related News