Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 211 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച 211 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 201 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 138 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും 39 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 27 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം, ആ​ദ്യ​മാ​യാ​ണ് ദി​നം​പ്ര​തി​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​നൂ​റു ക​ട​ക്കു​ന്ന​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റ് സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും, എ​യ​ര്‍ ക്രൂ​വി​ല്‍ നി​ന്നു​ള്ള ഒ​രാ​ളും ഉ​ള്‍​പ്പെ​ടും. à´¸àµ†â€‹à´•àµà´°â€‹à´Ÿàµà´Ÿàµ‡â€‹à´±à´¿â€‹à´¯â€‹à´±àµà´±à´¿â€‹à´¨àµ പു​റ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം ബാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: 

മ​ല​പ്പു​റം-35, കൊ​ല്ലം-23, ആ​ല​പ്പു​ഴ-21, തൃ​ശൂ​ര്‍ -21, ക​ണ്ണൂ​ര്‍ -18, എ​റ​ണാ​കു​ളം -17, തി​രു​വ​ന​ന്ത​പു​രം- 17 പാ​ല​ക്കാ​ട് -14 കോ​ട്ട​യം -14 കോ​ഴി​ക്കോ​ട് -14 കാ​സ​ര്‍​കോ​ട് -7 പ​ത്ത​നം​തി​ട്ട -2 ഇ​ടു​ക്കി -2 വ​യ​നാ​ട് -1.


നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍ : à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚ -5, പ​ത്ത​നം​തി​ട്ട- 29, ആ​ല​പ്പു​ഴ- 2, കോ​ട്ട​യം- 16, എ​റ​ണാ​കു​ളം- 20, തൃ​ശൂ​ര്‍- 5, പാ​ല​ക്കാ​ട് -68, മ​ല​പ്പു​റം -10, കോ​ഴി​ക്കോ​ട്- 11, വ​യ​നാ​ട് -10, ക​ണ്ണൂ​ര്‍ -13, കാ​സ​ര്‍​കോ​ട്- 12.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റിനിടെ 7,306 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 4,964 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 2,098 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2,894 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന് 378 പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

ഇ​തു​വ​രെ 1,71,773 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ 4,834 സാ​മ്ബി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു​വ​രെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സ് വ​ഴി 53,922 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. അ​തി​ല്‍ 51,840 നെ​ഗ​റ്റീ​വാ​യി. ആകെ ഹോട്സ്പോട്ടുകള്‍ 130.

Related News