Loading ...

Home health

കൊതുകുനശീകരണത്തിലൂടെ ഡെങ്കിപ്പനി പ്രതിരോധം

കൊതുകുനശീകരണത്തിലൂടെ ഡെങ്കിപ്പനി പ്രതിരോധംകൊ​തു​കുന​ശീ​ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം സാ​ധ്യ​മാ​കൂ. തോ​ട്ടംമേ​ഖ​ല​ക​ളി​ല്‍ ഈ​ഡി​സ് കൊ​തു​കി​ന്‍റെ വ​ന്‍ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ് തോ​ട്ട​ങ്ങ​ളി​ല്‍ അ​വ​യു​ടെ സ​ജീ​വ ഉ​റ​വി​ട​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. റ​ബ​ര്‍, ക​മു​ക്, പൈ​നാ​പ്പി​ള്‍, കൊ​ക്കോ തു​ട​ങ്ങി​യ തോ​ട്ട​ങ്ങ​ളിലെ ഈ​ഡി​സ് കൊ​തു​കി​ന്‍റ ഉ​റ​വി​ടം ന​ശി​പ്പി​ക്കേ​ണ്ട​ത് അ​വ​ശ്യം.

റ​ബ്ബ​ര്‍, കൊ​ക്കോ, ക​മു​ക്, പൈ​നാ​പ്പി​ള്‍ തോ​ട്ട​ങ്ങ​ള്‍ ഈ​ഡി​സ് കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളാ​കാ​തെ സൂ​ക്ഷി​ക്കു​ക.

റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍

* ലാ​റ്റ​ക്സ് ക​പ്പു​ക​ള്‍, ചി​ര​ട്ട​ക​ള്‍, റെ​യി​ന്‍ ഗാ​ര്‍​ഡ് എ​ന്നി​വ​യി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​പ്പു​ക​ളും ചി​ര​ട്ട​ക​ളും മു​ഴു​വ​നാ​യി നീ​ക്കം
ചെ​യ്യ​ണം.

കൊ​ക്കോ തോ​ട്ട​ങ്ങ​ളി​ല്‍

* കൊ​ക്കോ തോ​ടു​ക​ള്‍ ശ​രി​യാ​യി സം​സ്ക​രി​ക്കു​ക. മ​ര​ത്തി​ല്‍ നി​ല്ക്കു​ന്ന​തോ താ​ഴെ വീ​ണു കി​ട​ക്കു​ന്ന​തോ ആ​യ​തും അ​ണ്ണാ​ന്‍, പ​ക്ഷി​ക​ള്‍ ഇ​വ ഭ​ക്ഷി​ച്ചതുമായ കൊ​ക്കോ കാ​യ്ക്കു​ള്ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് കൂ​ത്താ​ടി​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​വ നീ​ക്കം ചെ​യ്യു​ക.

ക​മു​കി​ന്‍ തോ​ട്ട​ങ്ങ​ളി​ല്‍

* വീ​ണു​കി​ട​ക്കു​ന്ന ക​മു​കി​ന്‍ പാ​ള​ക​ളി​ലെ വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ക. ക​മു​കി​ന്‍ തോ​ട്ട​ങ്ങ​ളി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ള​ക​ള്‍ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യ​ണം.​ അ​വ ശേ​ഖ​രി​ച്ച്‌ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​ത്ത വി​ധം സൂ​ക്ഷി​ക്കു​ക. ക​മു​കി​ന്‍ പാ​ളക​ള്‍ ശേ​ഖ​രി​ച്ച മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.
* തോ​ട്ട​ങ്ങ​ളി​ല്‍ പോ​കു​ന്പോ​ള്‍ ശ​രീ​രം മു​ഴു​വ​ന്‍ മ​റ​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ പു​ര​ട്ടു​ക.

പൈ​നാ​പ്പി​ള്‍ തോ​ട്ട​ങ്ങ​ളി​ല്‍

* പൈ​നാ​പ്പി​ള്‍ ചെ​ടി​ക​ളു​ടെ ഇ​ല​ക​ളു​ടെ ഇ​ട​യി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ഈ​ഡി​സ് കൊ​തു​ക് മു​ട്ട​യി​ട്ടു വ​ള​രാം. പൈനാപ്പി​ള്‍ ചെ​ടി​ക​ളി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കൂ​ത്താ​ടി വ​ള​രാ​തി​രി​ക്കാ​ന്‍ വേ​പ്പി​ന്‍ പിണ്ണാ​ക്ക് പൊ​ടി വി​ത​റു​ക. പൈ​നാ​പ്പി​ള്‍ തോ​ട്ട​ങ്ങ​ളി​ലെ ചെ​ടി​ക​ളു​ടെ ഇ​ല​ക​ള്‍​ക്കി​ട​യി​ല്‍
* വി​ള​വെ​ടു​ത്ത തോ​ട്ട​ങ്ങ​ളി​ലെ ചെ​ടി​ക​ള്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​ത്ത​വി​ധം ന​ശി​പ്പി​ക്കു​ക.
* ന​ന​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ്പ്രിം​ഗ്ല​റു​ക​ള്‍ ഉ​പ​യോ​ഗ​ശേ​ഷം ന​ന്നാ​യി അ​ട​യ്ക്കു​ക. സ​മീ​പം വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നി​ല്ല എന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
* തോ​ട്ട​ങ്ങ​ളി​ല്‍ പോ​കു​ന്പോ​ള്‍ ശ​രീ​രം മു​ഴു​വ​ന്‍ മ​റ​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
* കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ ശ​രീ​ര​ത്തി​ല്‍ പു​ര​ട്ടു​ക.
* ക​യ്യു​റ​ക​ളും കാ​ലു​റ​ക​ളും ധ​രി​ക്കു​ക.

Related News