Loading ...

Home International

ഒരു ലോകയുദ്ധം കൂടി തുടങ്ങിക്കഴിഞ്ഞു by രവിവര്‍മ

യുഎസ് തെരഞ്ഞെടുപ്പിലൂടെ ഉരുത്തിരിയുന്ന ലോകരാഷ്ട്രീയത്തെപ്പറ്റി à´°à´µà´¿à´µà´°àµâ€à´® à´Žà´´àµà´¤àµà´¨àµà´¨àµà´°à´£àµà´Ÿàµ വാര്‍ത്തകളുടെ നടുക്കത്തിലാണ് ഇത്തവണ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടോളം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായിരുന്ന യു എസ്സിനെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തു എത്തിയതായി ഐഎംഎഫ് പ്രഖ്യാപിച്ചു

രണ്ട്: പ്രശസ്ത പത്രപ്രവര്‍ത്തകനായ ജോണ്‍ ഫില്‍ഗര്‍ പറയുന്നു; മൂന്നാംലോക യുദ്ധം തുടങ്ങിക്കഴിഞ്ഞു എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം? നിലവില്‍ അത് ഒരു പ്രചാരണ യുദ്ധമാണ്. നുണകളും തമസ്കരണവുമാണ്. പക്ഷെ ഒരു കൈപ്പിഴ മതി അത് ആദ്യത്തെ മിസൈല്‍ സ്ഫോടനത്തില്‍ എത്താന്‍. ‘’

രണ്ടു നടുക്കങ്ങള്‍ക്കും ലോകം നാണിച്ചു പോയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കും ഇടയില്‍ നവംബര്‍ എട്ടിന് യുഎസില്‍  പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ പശ്ചാലത്തില്‍  നടത്തിയ അവലോകനത്തിലാണ് ഫില്‍ഗര്‍ ലോകം നേരിടുന്ന വലിയ വിപത്ത് ചൂണ്ടികാട്ടുന്നത് തെരഞ്ഞെടുപ്പിനായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ളിന്റന്‍ ആചാരമുറ പ്രകാരം പ്രചരണം നടത്തുന്നു. എതിര്‍സ്ഥാനാര്‍ത്തി ട്രമ്പ് അതിനെ അട്ടിമറിക്കാന്‍  നെഗറ്റീവ് പ്രചാരണം നടത്തുന്നു. സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ഹിലാരിയോട് ബെര്‍ണി സാന്‍ഡേഴ്സ് എന്തെങ്കിലും ജനകീയ അട്ടിമറി സംഭവിക്കും എന്ന പ്രതീക്ഷയോടെ പുറത്തു കാത്തിരിക്കുന്നു. അത് ഏതാണ്ട് അസാധ്യം

അതെ, ഹിലാരി  ആയുധവ്യവസായ  സമുച്ചയത്തിന്റെ വളര്‍ത്തുപുത്രി  ആണ്  à´¬àµ†à´°àµâ€à´£à´¿ സാന്‍ഡേഴ്സ് à´†à´µà´Ÿàµà´Ÿàµ† വാള്‍  സ്ട്രീറ്റ് കുത്തകകളുടെ ഫണ്ട്‌ തിരസ്കരിക്കുകയും കുറെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുന്നോട്ടു വെക്കുകയും  ചെയ്ത ആളാണ്‌ (കുറെ) . യു എസിലെ വരേണ്യ à´­à´°à´£ എസ്റ്റാബ്ലിഷ് മെന്റില്‍ à´¸à´¾à´¨àµâ€à´¡àµ‡à´´àµà´¸à´¿à´¨àµ  ഇടം കിട്ടുന്നത്  പ്രയാസകരം 

യുഎസ് തെരഞ്ഞെടുപ്പു കൊമാളികളും ആയുധലോബിയും കോര്‍പ്പറേറ്റ് സമുച്ചയവും ഒക്കെ ചേര്‍ന്നുള്ള ഒരു നാടകമായിട്ടു ഏതാണ്ട് മൂന്നര പതിറ്റാണ്ടായി. കൃത്യമായും പറഞ്ഞാല്‍ ഹോളി വൂട്ടിലെ മാറ്റിനി നടന്‍ റൊണാള്‍ഡ് റീഗന്‍  പ്രസിഡന്റ്  ആയ കാലം മുതല്‍.  അമേരിക്കന്‍  പ്രസിഡന്റ് തെരഞ്ഞെടുപ്പു നിലവാരമില്ലാത്ത  സ്ഥാനാര്‍ത്ഥികളുടേത് ആയിട്ട് ദശാബ്ദങ്ങള്‍  ആയി എന്ന് യുഎസ് അക്കാദമിക്കുകള്‍ തന്നെ പറയുന്നുണ്ട്. അതോടൊപ്പം നല്ല നിലവാരമുള്ള യുദ്ധനയങ്ങളും.

റീഗന്‍  സ്റ്റാര്‍ വാര്‍ തുടങ്ങിയ ആകാശ സ്വപ്നങ്ങളുമായി ലക്ഷക്കണക്കിന് കോടി ഡോളര്‍ പദ്ധതികള്‍  ഇടുമ്പോള്‍ തന്നെ അണിയറയില്‍ മറ്റൊരു ചര്‍ച്ച നടക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനം നടന്നാല്‍ പിന്നെ അമേരിക്കക്ക് ഒരു പൊതു ശത്രു വേണമല്ലോ. എന്നും  à´† ഭയത്തിന്റെ ചുഴിയിലാണ് യുഎസ് ആയുധ സമുച്ചയവും ഭരണവരേണ്യരും ജനതയെ കെട്ടിയിടുന്നത്.

അതെ ചര്‍ച്ചയുടെ പര്യവസാന വേളയിലാണ് സീനിയര്‍  ബുഷ് പ്രസിഡന്റ് ആവുന്നത്. cut throat president എന്ന് സഹപ്രവര്‍ത്തകര്‍ തന്നെ വിശേപ്പിച്ചിരുന്ന ആള്‍. കുവൈറ്റ് ഇറാക്ക് തുറമുഖ കരാറില്‍ നിലനിന്ന ഭിന്നത യു എസ് മുതലെടുത്തു. ഏതായാലും അന്ന് ബുഷിന്റെ ഇറാക്ക് ആക്രമണം ഒരേ സമയം പല ഫലം  ചെയ്തു. 
ഒന്ന്: ഉയര്‍ത്തിക്കാട്ടാന്‍ പൊതുശത്രുവിനെ കാത്തിരുന്നവര്‍ക്ക് അത് കിട്ടി: ഇസ്ളാം

രണ്ട്: അമേരിക്കയുടെ നവീന ആയുധങ്ങളുടെ വര്‍ണ്ണ ശബളമായ ഡിസ്‌പ്ളേ നടത്തി കച്ചവടം ഉഷാറാക്കി

മൂന്ന്: ഏതാണ്ട് പത്തുലക്ഷം മരണം. അത്രതന്നെ അഭയാര്‍ത്ഥികള്‍ സാമുവല്‍ പി ഹണ്ടിങ്ടന്‍ വിഭാവനം ചെയ്ത സംസ്കാരങ്ങളുടെ നാഗരികതകളുടെ ഏറ്റുമുട്ടല്‍ (Clash of Civilizations) എന്ന ഗ്രന്ഥം ഇന്നും ഇതിനൊക്കെ ആധാര രേഖയാവുന്നു 

ലളിതമായിരുന്നു യുദ്ധ തന്ത്രം; ഒരു സാംസ്കാരിക മണ്ഡലത്തില്‍ ഒരു മുറിവുണ്ടാക്കിയാല്‍ അതിനകത്തെ വൈവിധ്യങ്ങള്‍ വൈറസ് പോലെ പൊട്ടിതെറിച്ചു പടരുമെന്നും ചോരപ്പുഴകള്‍ ഒഴുകി തുടങ്ങുമെന്നും ഉള്ള പ്രാചീന യുദ്ധയുക്തി. അവര്‍ക്ക് ആയുധവും പണവും സഹായവും നല്‍കി ഉത്തേജിപ്പിച്ചാല്‍  à´† സംസ്കാരം  തന്നെ തമ്മിലടിച്ചു ഒതുങ്ങുമെന്ന à´ˆ യുക്തിയാണ് ഇന്ന് പശ്ചിമേഷ്യയില്‍ കാണുന്ന ചോരപ്പുഴക്കു പിന്നില്‍.


മകന്‍  ബുഷിന്റെയും ബില്‍ ക്ളിന്റന്റെയും കാലത്ത് തുടര്‍ന്ന അതെ യുദ്ധ സമ്പദ് വ്യവസ്ഥ ഒബാമ കുറെയേറെ മുന്നോട്ടു കൊണ്ടുപോയി. രണ്ടായിരത്തി എട്ടിലെ സാമ്പത്തികമാന്ദ്യം യുദ്ധത്തിന്റെ സൃഷ്ടിയാണെങ്കില്‍ അതിനെ യുദ്ധങ്ങള്‍ കൊണ്ട് തന്നെ മറികടക്കുക എന്ന നയമാണ് ഒബാമ സ്വീകരിച്ചത്. വിടുവായനും  വിധേയനുമായിരുന്നു ഒബാമ. ഒരു വലിയ യുദ്ധത്തേക്കാള്‍ ലാഭകരവും ഫലപ്രദവും ലോകമാകെ പല പല ചെറു യുദ്ധങ്ങള്‍ ആണെന്ന നയത്തിലെക്കെത്തുന്നത് ഒബാമയുടെ കാലത്താണ്. എന്നാല്‍ റഷ്യയോടുള്ള നയത്തില്‍ മാറ്റം വന്നില്ല. രണ്ടാം ലോക യുദ്ധത്തിനു  ശേഷം നടക്കുന്ന ഏറ്റവും വലിയ പടനീക്കമാണ് റഷ്യക്ക് ചുറ്റും ഒബാമ കഴിഞ്ഞ പതിനെട്ടു മാസമായി നടത്തുന്നത്. ഹിറ്റ്ലര്‍ക്ക് ശേഷം ലോകം കാണുന്ന മാരകായുധങ്ങളുടെ വിന്യാസം ആണ് നടത്തുന്നത്. റഷ്യയുടെ പടിഞ്ഞാറന്‍  അതിര്‍ത്തില്‍ ലാത്വിയ,ലിത്വാനിയ,എസ്തോനിയ തുടങ്ങിയ റഷ്യയുടെ മൂക്കിന്‍  തുമ്പത്തുള്ള പ്രദേശങ്ങളില്‍ പടക്കോപ്പുകളും  മിസൈലുകളും ടാങ്കുകളും വിന്യസിക്കുകയാണ് ഒബാമയുടെ ഉത്തരവ് പ്രകാരം. à´ˆ നയത്തിന്റെ ഭാഗമാണ് ഹിലാരിയും. ചീനാ പസഫിക്കിലേക്ക് യുദ്ധതന്ത്രം വ്യാപിപ്പിക്കുകയാണ് ഒബാമയുടെ പ്രഖ്യാപിത ലക്ഷ്യം; ഹിലാരിയുടെയും.

ലോകത്ത് നിന്ന് ആണവഭീഷണി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചു നോബല്‍ സമ്മാനം സ്വീകരിച്ച ഒബാമയുടെ കാലത്താണ് യുഎസ് ഏറ്റവും കൂടുതല്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. ഒരു ലക്ഷം കോടി ഡോളര്‍ അതിനായി ചെലവിട്ടു. മറ്റെല്ലാ അമേരിക്കന്‍  പ്രസിഡന്റുമാരെക്കാള്‍  ഏറെ പണം ആയുധങ്ങള്‍ക്കായി ചെലവിട്ടത് ഒബാമയാണ്.

ചെറുകിട ആണവബോംബുകള്‍  എന്ന ആശയം ഒബാമ–ഹിലാരിയുടെതാണ്. ബി 61model 12 എന്നാണു പേര്. പല സ്ഥലത്തും ഇത് പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നതായി വാര്‍ത്തകളും ഉണ്ടായിരുന്നു. ലോകം കൂട്ടക്കുരുതികളുടെ മറ്റൊരു അദ്ധ്യായത്തിലേക്ക് കടക്കുകയാണ്. ചൈനയും റഷ്യയും  അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന വാദമുയര്‍ത്തിയാണ് ഇതൊക്കെ. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് എന്നും മാറ്റി മാറ്റി പറയും.ചൈനയുടെ മൂക്കിന്‍തുമ്പിലാണ് à´† പേരില്‍ അമേരിക്ക സേനാ വിന്യാസം നടത്തുന്നത്. ചൈനയ്ക്കുചുറ്റുമുള്ള ദ്വീപ സമൂഹങ്ങളില്‍ അവകാശതര്‍ക്കം ചൈനയും ഫിലിപ്പീന്‍സും തമ്മിലാണ്. വിയത്നാമും രംഗത്തുണ്ട്. അമേരിക്കക്ക് ഇതില്‍ എന്ത് കാര്യം ? ഏഷ്യാ പസഫിക്കിനെ തങ്ങളുടെ ആയുധവലയത്തില്‍ ആക്കുകയും ചൈനയുടെ സമ്പദ്‌വളര്‍ച്ച തടയുകയും ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. ചൈനയും ഒരുങ്ങുന്നുന്നുണ്ട്. രണ്ടു ആണവ രാഷ്ട്രങ്ങള്‍ ആണ് മുഖാമുഖം ഒരുങ്ങുന്നത്.

à´ˆ നയങ്ങളില്‍ ഒരു പടി മുന്നോട്ടുപോകുന്നതാണ് ഹിലാരിയുടെ നിലപാടുകള്‍. ഒരു അണുയുദ്ധം താന്‍  ഭയക്കുന്നില്ലെന്നു പറയുന്ന ഒരാള്‍ ഒരു രാഷ്ട്ര തലവയായാല്‍ ? താന്‍  ഫെമിനിസ്റ്റാണ് എന്ന് കൂടി ഹിലാരി  പ്രചാരണം നടത്തുമ്പോള്‍ ചതിച്ചിരി പൂര്‍ത്തിയാവും

ഹിലാരി ഒബാമയുടെ പാര്‍ട്ടിക്കാരി ആണെന്നത് മാത്രമല്ല ആദ്യ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. യുദ്ധനയങ്ങള്‍  തീരുമാനിച്ചിരുന്ന  മുഖ്യ. ഇറാനില്‍  ആണവാക്രമണം നടത്തി നശിപ്പിച്ചു കളയും എന്ന് രണ്ടായിരത്തി എട്ടില്‍  ഹിലാരി പ്രഖ്യാപിച്ചു. ലിബിയയില്‍ കേണല്‍ ഗദ്ദാഫിയെ പ്രാകൃതമായി കഴുത്തരിഞ്ഞു കൊന്നപ്പോള്‍ ഹിലാരി പറഞ്ഞു; ഞങ്ങള്‍ വന്നു, കണ്ടു അയാള്‍ ചത്തു. പറഞ്ഞത് ഒരു രാഷ്ട്ര തലവനെ കുറിച്ചാണ്. ഹിലാരിയോളം കൊലകളും ചതിയും ചെയ്തിട്ടുണ്ടാവുമില്ല. ഇസ്രായേല്‍  ആയുധ ലോബിയുടെ സ്വന്തമാണ് ഹിലാരി. അവരാണ് ഇന്ന് ലോകത്ത് പല സ്ഥലത്തും ചോരപ്പുഴ ഒഴുക്കുന്നത്. ഹിലാരിയുടെ അടുത്ത ഉപദേഷ്ടാവ് മുന്‍ വിദേശകാര്യ സെക്രട്ടറി അല്‍ബ്രിറ്റ് ആണ്. ഇറാക്കില്‍ മരണമടഞ്ഞത് അമ്പതു ലക്ഷം കുഞ്ഞുങ്ങള്‍ ആണെന്ന വാര്‍ത്തയോട് അവര്‍  പ്രതികരിച്ചത് ഇങ്ങിനെ; അങ്ങിനെ വേണം ‘’
ഇവരാണ് അമേരിക്കയുടെ ഭരണചക്രം തിരിക്കാന്‍ ഒരുങ്ങുന്നത്. à´ˆ ഭീകരതകളോട് പടിഞ്ഞാറും കിഴക്കുമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ മൌനം പുലര്‍ത്തുകയാണ്. ഡോണാള്‍ഡ് ട്രമ്പ് മാത്രമാണ് അവര്‍ക്ക് വില്ലന്‍. അത് മറ്റൊരു റീഗന്‍. അതിനേക്കാള്‍  ആപല്‍ക്കാരിയാണ് ലോകത്തിനു ഹിലാരി. പക്ഷെ à´ˆ തെരഞ്ഞെടുപ്പു നാടകം കഴിയുമ്പോള്‍ വില്ലനും നായകനും വേഷം മാറും. പിന്നെ ഒരേ രൂപം.തുറിച്ചു നോക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുന്നില്‍  മുതലാളിത്തം കൂടുതല്‍  ആക്രമണോത്സുകമാവും. അവര്‍ക്കൊക്കെ യുദ്ധത്തിനു വെമ്പുന്ന ആയുധവ്യാപാരികളുടെ മുഖമാവും. മരണത്തിന്റെ മൊത്ത കച്ചവടക്കാര്‍.

Related News