Loading ...

Home cinema

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും ആദ്യഘട്ട ചിത്രീകരണം തുടങ്ങുക. കോവി‍ഡ് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്ബോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം.

ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിര്‍മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 2013 ഡിസംബറില്‍ റീലീസ് ചെയ്ത 'ദൃശ്യം' വന്‍ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ടു കേരളത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവച്ച മറ്റു സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.

Related News