Loading ...

Home health

കോവിഡ് പ്രതിരോധം: കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍

* മാ​സ്ക് കൃത്യമായി ഉ​പ​യോ​ഗി​ച്ചു മു​ഖം മ​റ​യ്ക്കു​ക.
* സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.
* പോ​ഷ​കാ​ഹാ​രം ക​ഴി​ക്കു​ക. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ക.
* ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച്‌ മൂ​ക്കും വാ​യും അ​ട​ച്ചു​പി​ടി​ക്കു​ക.
* വ​യോ​ധി​ക​രും കു​ട്ടി​ക​ളും ഗ​ര്‍​ഭി​ണി​ക​ളും രോ​ഗി​ക​ളും വീ​ടുവി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്.
* പ​ര​മാ​വ​ധി യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കു​ക.
* ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാ​സ്ക് ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​ലി​ച്ചെ​റി​യ​രു​ത്. ശാ​സ്ത്രീ​യ​മാ​യി ന​ശി​പ്പി​ച്ചു​ക​ള​യു​ക.
* ക​ഴു​കാ​ത്ത കൈ​ക​ള്‍ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ട​രു​ത്.
* പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ തു​പ്പ​രു​ത്.

കോ​വി​ഡ് കാ​ല​ത്തെ വ്യ​ക്തി​ശു​ചി​ത്വം

* ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാ​യി ക​ഴു​കു​ക.
* തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച്‌ മ​റ​ച്ചു​പി​ടി​ക്കു​ക.
* കൈ​ക​ള്‍ കൊ​ണ്ട് ക​ണ്ണു​ക​ള്‍, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ടാ​തി​രി​ക്കു​ക.
* പ​നി​യോ ജ​ല​ദോ​ഷ​മോ ഉ​ള്ള​വ​രോ​ട് അ​ടു​ത്തി​ട​പ​ഴ​കാ​തി​രി​ക്കു​ക.
* പ​നി​യു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക

മാ​സ്ക് ബാ​ധ്യ​ത​യ​ല്ല ന​ല്ല നാ​ളേ​ക്കു​ള്ള ക​രു​ത​ലാ​ണ്

മാ​സ്ക് ധ​രി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രെ ബോ​ധി​പ്പി​ക്കാ​നോ പോ​ലീ​സി​ല്‍ നി​ന്നു ര​ക്ഷ നേ​ടു​വാ​നോ അ​ല്ല. വാ​യും മൂ​ക്കും മൂ​ടു​ന്ന വി​ധ​ത്തി​ല്‍ വൃ​ത്തി​യാ​യി മാ​സ്ക് ധ​രി​ക്കു​ക. സം​സാ​രി​ക്കു​ന്പോ​ള്‍ മാ​സ്ക് താ​ഴ്ത്തു​ന്ന രീ​തി ഒ​ഴി​വാ​ക്കി സ്വ​യം​ര​ക്ഷ​യ്ക്കാ​യി മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.

പ്ര​മേ​ഹം ഉ​ള്ള​വ​രു​ടെ ആ​ഹാ​ര​ക്ര​മം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

* മ​ധു​രം ഒ​ഴി​വാ​ക്കു​ക. എ​ണ്ണ​യും തേ​ങ്ങ​യും നി​യ​ന്ത്രി​ക്കു​ക.
* കൃ​ത്യ​സ​മ​യ​ങ്ങ​ളി​ല്‍ ആ​ഹാ​രം ക​ഴി​ക്കു​ക.
* വ​റു​ത്ത​തും പൊ​രി​ച്ച​തും ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.
* പ​ഴ​ങ്ങ​ള്‍ - ദി​വ​സം ഒ​ന്നോ ര​ണ്ടോ എ​ണ്ണം ഉ​ള്‍​പ്പെ​ടു​ത്തു​ക.
* പ​ച്ച​ക്ക​റി​ക​ള്‍, ഇ​ല​വ​ര്‍​ഗം എ​ല്ലാ ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​വും ഉ​ള്‍​പ്പെ​ടു​ത്തു​ക.
* പൊ​റോ​ട്ട, എണ്ണപ്പലഹാരങ്ങ​ള്‍, ല​ഘു​പാ​നീ​യ​ങ്ങ​ള്‍, മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു എ​ന്നി​വ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.
* ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
* ത​വി​ടോ​ടു കൂ​ടി​യ ധാ​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.
* പാ​ലി​ന്‍റെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക. 250 മി​ല്ലി​ഗ്രാം ഒ​രു​ദി​വ​സം
* ആ​ഹാ​ര​ത്തി​ന്‍റെ അ​ള​വു നി​യ​ന്ത്രി​ക്കു​ക.
* 8 മു​ത​ല്‍ 12 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക.
*. കാ​പ്പി​യും ചാ​യ​യും അ​മി​ത​മാ​യി ക​ഴി​ക്ക​രു​ത്.

Related News