Loading ...

Home sports

വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു

ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച മികച്ച ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു. 95-ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അന്തരിച്ചത്. ക്രിക്കറ്റ് താരമായും മികച്ച പരിശീലകനായും വീക്കെസ് തിളങ്ങി. 1948ലാണ് വീക്കീസ് ഇംഗ്ലണ്ടിനെതിരെ തന്റെ അരങ്ങേറ്റം കുറിച്ചത്. 1950 കളിലെ ലോകക്രിക്കറ്റിലെ ആദ്യ പത്ത് മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു വീക്കെസ്. ബാറ്റ്‌സ്മാന്‍, പരിശീലകന്‍, മികച്ച കമന്റേറ്റര്‍, ബ്രിഡ്ജ് താരം എന്നീ നിലകളില്‍ ശോഭിച്ച താരമാണ് എവര്‍ട്ടണ്‍ വീക്കെസ്.


1948 മുതല്‍ 1958 വരെയാണ് കരീബിയന്‍ ക്രിക്കറ്റിന്റെ ഭാഗമായി എവര്‍ട്ടണ്‍ വീക്കെസ് കളിച്ചത്. ബ്രിട്ടീഷ് രാജ്ഞി സമ്മാനിക്കുന്ന നൈറ്റ്ഹുഡ് ബഹുമതി 1995ല്‍ എവര്‍ട്ടണിന് ലഭിച്ചു. 1950ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്‌ററിന്‍ഡീസ് ആദ്യ ടെസ്റ്റ് ജയം നേടിയതില്‍ എവര്‍ട്ടണ്‍ വീക്കെസിന് നിര്‍ണ്ണായക പങ്കാണുള്ളത്. വാള്‍ക്കോട്ടും വോറെല്ലും അടങ്ങിയ ത്രിമൂര്‍ത്തി കളാണ് അന്ന് കരീബിയന്‍ ജയത്തിന് അടിത്തറയിട്ടത്. ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ തൊണ്ണൂറ്റഞ്ച് വയസ്സിന് മുകളില്‍ ജീവിച്ച്‌ മരിച്ചവരില്‍ എവര്‍ട്ടണിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ജോണ്‍ വാറ്റ്കിന്‍സും ഇംഗ്ലണ്ടിന്റെ ഡോണ്‍ സ്മിത്തുമാണുള്ളത്. ഇരുവരും 97-ാം വയസ്സിലാണ് വിടപറഞ്ഞത്.

Related News