Loading ...

Home International

വെസ്റ്റ്‌ ബാങ്ക്‌ കൂട്ടിച്ചേര്‍ക്കല്‍ അനിശ്ചിതത്വത്തില്‍

ജറുസലേം:അമേരിക്ക ഒഴികെ ലോകം ഒന്നടങ്കം എതിര്‍ത്തതോടെ, വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ നീക്കം അനിശ്ചിതത്വത്തില്‍. പദ്ധതി നിശ്ചയിച്ച തീയതിയില്‍ തന്നെ തുടങ്ങുന്നത് സംശയമാണെന്ന് വിദേശമന്ത്രി ഗാബി അഷ്കെനാസി പറഞ്ഞു. ജൂലൈ ഒന്നിന് പലസ്തീന്‍ പ്രദേശത്തെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. ജനുവരി 30നാണ് പ്രഖ്യാപനമുണ്ടായത്. വെസ്റ്റ് ബാങ്കിലെ 30ശതമാനം സ്ഥലം ഇസ്രയേലിന്റെ ഭാഗമാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ ബ്രിട്ടനുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. പദ്ധതി ജൂലൈ ഒന്നിന് അവതരിപ്പിക്കാന്‍ ഇസ്രയേലി ഭരണസഖ്യം നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം ഇത് മാറ്റിവച്ചാലും കുഴപ്പമില്ലെന്ന് പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ച തുടരുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

Related News