Loading ...

Home Education

സിവില്‍ സര്‍വീസ് പരീക്ഷ സെന്ററുകള്‍ മാറ്റാന്‍ അവസരം; ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 4ന് നടക്കുന്ന യുപിഎസ്‌സി സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷ, തുടര്‍ന്ന് നടക്കുന്ന മെയിന്‍ പരീക്ഷ എന്നിവയുടെ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം. ഇതിനായി ഈ മാസം 7 മുതല്‍ 13 (വൈകിട്ട് ആറു മണി) വരെയും, 20 മുതല്‍ 24 (വൈകിട്ട് ആറു മണി ) വരെയും കമ്മീഷന്റെ upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാകേന്ദ്രം ലഭ്യമാകുന്നത്. ഒരു പരീക്ഷാ കേന്ദ്രത്തിന്റെ നിശ്ചിത സീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അവിടെ അപേക്ഷിക്കാനാവില്ല. അപേക്ഷകള്‍ പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. upsconline.nic.in വെബ്‌സൈറ്റില്‍ ആഗസ്റ്റ് 1 മുതല്‍ 8 വരെ ഇതിനുള്ള അവസരം ലഭിക്കും. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍, ഭാവിയില്‍ പുനഃപരിഗണിക്കില്ല.

Related News