Loading ...

Home International

മെ​ക്സി​ക്കോ​യി​ല്‍ വെ​ടി​വ​യ്പ് 24 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ ഒരുസംഘം അക്രമികള്‍ ന​ട​ത്തി​യ വെ​ടി​വെ​യ്പി​ല്‍ 24 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്ക​ന്‍ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വെ​യ്പു​ണ്ടാ​യ​ത്. ഏഴുപേര്‍ക്ക് പ​രി​ക്കേ​റ്റു. ഇതില്‍ മൂന്നുപേരുടെ നില ​ഗുരുതരമാണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു​വെന്ന് മെ​ക്സി​ക്ക​ന്‍ സി​റ്റി​സ​ണ്‍ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി പെ​ഡ്രോ കോ​ര്‍​ട്ടെ​സ് സാ​വ്ല വ്യ​ക്ത​മാ​ക്കി. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെയ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News