Loading ...

Home USA

ചൈനീസ് ആപ്പ് നിരോധനം, ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

വാഷിംങ്ടന്‍: ടിക്‌ടോക്‌ അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച്‌ അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്‌ടോക്‌, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു. അതേസമയം, ഇന്ത്യ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യ മര്യാദകള്‍ പാലിക്കണം. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെയും ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തെയും ഇത് ബാധിക്കുമെന്ന് ചൈനീസ് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News