Loading ...

Home Gulf

ഈഴവനാണോ എന്ന് രഹസ്യമായി ചോദിച്ചവരോട് സുഭാഷ് ചന്ദ്രന്‍

ഷാര്‍ജ: മനുഷ്യനെ ജാതിയായും മതമായും വര്‍ഗമായും മാത്രം കാണുന്ന വൃത്തികെട്ട ഇരുണ്ട കാലത്തിലേക്ക് കേരളം തിരിച്ചുപോവുകയാണെന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഷാര്‍ജ പുസ്തകോത്സവത്തില്‍ ‘മനുഷ്യന് ഒരു ആമുഖം’ എന്ന വിഷയത്തില്‍ വായനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തന്‍െറ ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലില്‍ ശ്രീനാരായണ ഗുരുവിനെ കേന്ദ്ര വെളിച്ചമായി പ്രതിഷ്ഠിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ വിളിച്ച വായനക്കാര്‍ രഹസ്യമായി ചോദിച്ചത് താങ്കള്‍ ഈഴവനായിരിക്കുമല്ളേ എന്നാണ്. ഈഴവനല്ലാത്ത ഒരാള്‍ എന്തിന് നാരായണ ഗുരുവിനെ പുകഴ്ത്തുന്നു എന്ന ബോധമാണ് ഇതിന് പിന്നില്‍. ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന മഹാനായ മലയാളിയെ സൃഷ്ടിച്ച മണ്ണ് എല്ലാ തരത്തിലുമുള്ള ഛിദ്ര വാസനകളുമായി വീണ്ടും ഇരുണ്ട യുഗത്തിലേക്ക് പതുക്കെ മടങ്ങിപ്പോവുകയാണ്. ഇങ്ങനെ വിഷമിക്കാനുള്ള ഒരുപാട് കാരണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വന്തം ഭാഷയോടും അതില്‍  à´Žà´´àµà´¤àµà´¨àµà´¨à´µà´°àµ‡à´¾à´Ÿàµà´‚ ആദരവ് കാണിക്കുന്നതില്‍ മലയാളികള്‍ പിന്നിലാണെന്ന്  à´¸àµà´­à´¾à´·àµ ചന്ദ്രന്‍ പറഞ്ഞു. ഭാഷയില്‍ അറിവില്ളെങ്കിലും അതിനോട് സ്നേഹവും ആദരവും പുലര്‍ത്തുന്നത് ഒരു സംസ്കാരമാണ്. എഴുത്തച്ഛനും ഷേക്സ്പിയറും 16ാം നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. എന്നാല്‍, ഭാഷാപിതാവിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല. ഷാറൂഖ് ഖാന്‍െറ ഭാര്യയുടെ പേര് അറിയുന്ന കുട്ടികളോട് മാധവിക്കുട്ടിയുടെ ഒരു കഥയുടെ പേര് ചോദിച്ചാല്‍ അറിയില്ല. എല്ലാറ്റിന്‍െറയും വിധികര്‍ത്താക്കളാകാനാണ് മലയാളിക്ക് താല്‍പര്യം. കൃതികള്‍ വായിക്കാതെ എഴുത്തുകാരന്‍ മോശക്കാരനാണെന്ന് വിധിയെഴുതും. മറ്റുള്ളവര്‍ക്ക് മാര്‍ക്കിടാന്‍ താല്‍പര്യപ്പെടുന്ന മലയാളി സ്വയം വിലയിരുത്തലിന് തയാറല്ല. à´Žà´¨àµà´¤à´¿à´¨àµ വേണ്ടി എഴുതുന്നു എന്നു ചോദിച്ചാല്‍ മരണ ശേഷം ജീവിച്ചിരിക്കാനുള്ള കൊതികൊണ്ട് എന്നാണ് ഉത്തരം. മരിച്ചുപോകുമെന്ന് ഉത്തമ ബോധ്യമുള്ള ജീവികളാണ് മനുഷ്യര്‍. മറ്റു ജീവികള്‍ക്ക് മരണത്തെ കുറിച്ച് ധാരണയില്ല. കാലാതിവര്‍ത്തിയായ എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് മരിച്ചുപോകണമെന്ന ആഗ്രഹത്തിലാണ് ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവല്‍ എഴുതിയത്. അത് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം ചെയ്തത് പ്രധാന കാര്യമായി കാണുന്നില്ല. അത് മലയാളത്തില്‍ എഴുതി എന്നതാണ് പ്രധാനം. à´•à´², സാഹിത്യം, സംഗീതം തുടങ്ങിവയിലെല്ലാം നമ്മള്‍ ഏര്‍പ്പെടുന്നത് തികച്ചും ലൗകികനായി ജീവിക്കാന്‍ വേണ്ടിയാണ്. അതിനു മകുളിലുള്ള ഋഷിതുല്യരായ ആളുകള്‍ക്ക് ഇതിനൊന്നും സാധിക്കില്ളെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. രശ്മി രഞ്ചന്‍ മോഡറേറ്റായിരുന്നു.

Related News