Loading ...

Home Gulf

ഉയര്‍ത്തിയ മൂല്യവര്‍ധിത നികുതി സൗദിയില്‍ പ്രാബല്യത്തില്‍ വന്നു

സൗദിയില്‍ ഉയര്‍ത്തിയ മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. അഞ്ച് ശതമാനം നികുതി 15 ശതമാനമായാണ് ഉയര്‍‌ത്തിയത്. കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നികുതി വര്‍ധിപ്പിച്ചത്.എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും പതിനഞ്ച് ശതമാനമാണ് ഇന്ന് മുതല്‍ നികുതി. കോവിഡ് സാഹചര്യത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് സൗദി അറേബ്യ മുന്‍കൂട്ടി കാണുന്നത്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും സൌജന്യ ചികിത്സയാണ് നല്‍കുന്നത്. ഇതിനാല്‍ തന്നെ വന്‍തുക ബജറ്റില്‍ നിന്നും നീക്കി വെക്കേണ്ടി വന്നു. പല ഫണ്ടുകളും ആരോഗ്യ മേഖലയിലേക്ക് വഴി മാറ്റി. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാനാണ് നികുതി വര്‍ധിപ്പിച്ചത്. വിലകൂടിയ വസ്തുക്കള്‍ വാങ്ങാന്‍ അവസാന ദിനം വന്‍തിരക്കാണ് സ്ഥാപനങ്ങളില്‍ ഉണ്ടായത്.കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേദനയേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൌദി ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതും.



Related News