Loading ...

Home National

നെ​യ്‌​വേ​ലി താ​പ​നി​ല​യ സ്ഫോ​ട​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

ചെ​ന്നൈ: ത​മി​ഴ്നാ​ട് നെ​യ്‌​വേ​ലി താ​പ​നി​ല​യ സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ 16 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂ​ട​ല്ലൂ​ര്‍ നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ് കോ​ര്‍​പ​റേ​ഷ​ന്‍ പ്ലാ​ന്‍റി​ലെ ബോ​യ്‌​ല​റി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ര​ണ്ടാ​മ​ത്തെ ഖ​നി സൈ​റ്റി​ലെ ബോ​യ്‌​ല​റി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ ബോ​യ്‌​ല​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ര​ണ്ട് മാ​സ​ത്തി​നി​ടെ താ​പ​നി​ല​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. മെ​യ് മാ​സ​ത്തി​ലു​ണ്ടാ​യ സ​മാ​ന അ​പ​ക​ട​ത്തി​ല്‍ എ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. താ​പ​നി​ല​യ​ത്തി​ല്‍ 3,940 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. സ്‌​ഫോ​ട​നം ന​ട​ന്ന പ്ലാ​ന്‍റി​ല്‍​ല്‍ 1,470 മെ​ഗാ​വാ​ട്ട് ഉ​ദ്പാ​ദി​പ്പി​ക്കു​ന്നു. 15,000 ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 27,000 പേ​രാ​ണ് ക​മ്ബ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

Related News