Loading ...

Home National

മും​ബൈ​യി​ല്‍ നി​രോ​ധ​നാ​ജ്ഞ

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മും​ബൈ​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മും​ബൈ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​ണു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ലൈ 15 വ​രെ​യാ​ണു നി​രോ​ധ​നാ​ജ്ഞ.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ ഒ​രാ​ളും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വ്. ആ​ളു​ക​ള്‍​ക്ക് ഒ​റ്റ​യ്ക്കു മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വാ​ദ​മു​ള്ളു. കൂ​ട്ടം ചേ​രാ​ന്‍ പാ​ടി​ല്ല. രാ​ത്രി​സ​മ​യ​ത്ത് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തും ഇ​തു ബാ​ധ​ക​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ പ്ര​ണ​യ അ​ശോ​കി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും മും​ബൈ ന​ഗ​ര​ത്തി​ല്‍ രാ​ത്രി ഒ​ന്പ​തു മ​ണി മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു മ​ണി വ​രെ​യു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി കൂ​ടു​ത​ല്‍ മ​ര​ണ​മു​ണ്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണു ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നു പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

Related News