Loading ...

Home Europe

ബ്രിട്ടണില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി 5 ബില്യണ്‍ പൗണ്ട് വകയിരുത്തി

ലണ്ടന്‍: കോവിഡ് പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടീഷ് സമ്ബദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള റിക്കവറി പ്ളാനിന്‍്റെ ഭാഗമായി 5 ബില്യണ്‍ പൗണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി ഗവണ്‍മെന്‍റ് വകയിരുത്തി. മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലുള്ള ബ്രിട്ടണിലെ സാമ്ബത്തിക രംഗത്തിന് ഉത്തേജനം നല്കുകയാണ് പാക്കേജിന്‍്റെ ലക്ഷ്യം. സ്കൂളുകള്‍, റോഡുകള്‍, ഹോസ്പിറ്റലുകള്‍, റെയില്‍വേ എന്നിവയുടെ നിര്‍മ്മാണത്തിനായാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ബിസിനസുകള്‍ക്ക് അവസരം നല്കുകയും ചെയ്യുന്നതിനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ജനങ്ങളുടെ മേല്‍ അമിതമായ സാമ്ബത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നത് ഗവണ്‍മെന്‍്റ് ആഗ്രഹിക്കുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 2019 ലെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഇന്‍കം ടാക്സും വാറ്റും നാഷണല്‍ ഇന്‍ഷുറന്‍സും വര്‍ദ്ധിപ്പിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രോജക്ടുകള്‍ക്കാവശ്യമായ ഫണ്ടിംഗിനായി പണം കണ്ടെത്തുന്നതിനായി ടാക്സ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ല. കോവിഡ് പ്രതിസന്ധിയുടെ തടവില്‍ എക്കാലവും കഴിയാന്‍ രാജ്യത്തിനാവില്ലെന്നും മുന്നോട്ടുള്ളതിനെ അഭിമുഖീകരിക്കാന്‍ നമ്മള്‍ പ്രാപ്തരാവണമെന്നും ബോറിസ് പറഞ്ഞു.

Related News