Loading ...

Home Europe

യൂറോപ്യന്‍ യൂണിയന്‍ 17 രാജ്യങ്ങള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നു

ബ്രസല്‍സ്: കോവിഡ് രോഗവ്യാപനത്തോടനുബന്ധിച്ച്‌ മാര്‍ച്ച മാസത്തില്‍ അടച്ച അതിര്‍ത്തികള്‍ ജൂലൈ ഒന്ന് മുതല്‍ തുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറവുള്ള 15 രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാരേ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്കയെ പട്ടികയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പുറത്താക്കി. ജപ്പാന്‍, കാനഡ, ചൈന, ജോര്‍ജിയ, ഓസ്ട്രേലിയ, മൊറോക്കോ, ന്യൂസിലാന്‍ഡ്, ടുണീഷ്യ, ഉറുഗ്വായ്, അള്‍ജീരിയ, സെര്‍ബിയ, സൗത്ത് കൊറിയ, തായ്ലാന്‍ഡ്, മൊണ്ടിനെഗ്രോ, റുവാണ്ട, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം നല്‍കുക. അതേസമയം യൂറോപ്യന്‍ യാത്രക്കാര്‍ക്ക് തിരിച്ച്‌ ചൈനയിലേക്കും പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് ബാധിതര്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കും അനുമതിമിയില്ല. സാമൂഹിക അകലം പാലിച്ച രാജ്യങ്ങള്‍, പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന രാജ്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് 15 രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ഓരോ രണ്ടാഴ്ച കൂടു മ്പോഴും പട്ടിക പരിഷ്‌കരിക്കും.

Related News