Loading ...

Home International

യു.കെ വിസ നിയമം കർശനമാക്കി

ലണ്ടൻ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ​ബ്രിട്ടൻ വിസാ നിയമങ്ങളിൽ മാറ്റം വരുത്തുന്നു. പുതിയ വിസാ നിയമം ​െഎ.à´Ÿà´¿ പ്രഫഷണലുകളെയാണ്​ ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവർത്തിക്കുന്ന ടയർ 2 വിഭാഗത്തിൽ പെടുന്ന ​െഎ.à´Ÿà´¿ കമ്പനികൾക്ക്​ പുതിയ മാറ്റം തിരിച്ചടിയാകും.കുറഞ്ഞത്​ 30,000 പൗണ്ട്​ ശമ്പളം വാങ്ങുന്നവർക്ക്​ മാത്രമേ നവംബർ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്​ഥലം മാറ്റത്തിന്​ (​െഎ.സി.à´Ÿà´¿) അപേക്ഷിക്കാനാവൂ. നേരത്തെ​ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി. 90 ശതമാനം ഇന്ത്യൻ ​െഎ.à´Ÿà´¿ കമ്പനികളും ഇൗ വിസ സംവിധാനം  ഉപയോഗിച്ചാണ്​ ജീവനക്കാ​രെ ബ്രിട്ടനിലേക്ക്​ അയക്കുന്നത്​. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതൽ ബാധിക്കുന്നതും ഇന്ത്യൻ ​െഎ.à´Ÿà´¿ പ്രഫഷണലുകളെയാണ്​.
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ ഇൗ നിയമത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്​.
അനുഭവസമ്പത്തുള്ള ജീവനക്കാർക്ക്​ 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാർക്ക്​ 23,000 പൗണ്ടുമാണ്​ വിസക്ക്​ അപേക്ഷിക്കാൻ വേണ്ട ശമ്പള പരിധി. ഒരു കമ്പനിക്ക്​ ഒരു വർഷം 20സ്​ഥലങ്ങളിലേക്ക്​ സ്​ഥാനമാറ്റം നൽകാം.യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യക്കാരുടെ കുടുംബാംഗങ്ങൾക്ക്​ ബ്രിട്ടനിൽ സ്​ഥിരതാമസത്തിന്​​ നിർദ്ദിഷ്​ട ഇംഗ്ലീഷ്​ ഭാഷാ പരിജ്​ഞാനം ആവശ്യമാണെന്നതും ഇന്ത്യക്കാരെ ഉൾപ്പെടെ ബാധിക്കും.

Related News