Loading ...

Home National

രാ​ജ്യ​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ന​വം​ബ​ര്‍ വ​രെ നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 90,000 കോ​ടി ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട 80 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും രാ​ജ്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച്‌ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ മോ​ദി പ​റ​ഞ്ഞു.

ഒ​രു റേ​ഷ​ന്‍ കാ‍​ര്‍​ഡ്, ഒ​രു രാ​ജ്യം എ​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും ആ​രും പ​ട്ടി​ണി കി​ട​ക്കാ​തി​രി​ക്കാ​ന്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ രാ​ജ്യം പി​ടി​ച്ചു നി​ന്ന​ത് നി​കു​തി​ദാ​യ​ക​രു​ടേ​യും ക‍​ര്‍​ഷ​ക​രു​ടേ​യും പി​ന്തു​ണ കൊ​ണ്ടാ​ണെ​ന്നും ഇ​തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ക എ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി മു​ത​ല്‍ എ​ല്ലാ​വ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ് കാ​ല​ത്ത് ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 21,000 കോ​ടി രൂ​പ നേ​രി​ട്ടു ന​ല്‍​കി. ഒ​ന്പ​തു കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് 18,000 കോ​ടി രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി ന​ല്‍​കി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News