Loading ...

Home USA

ജൊ ​ബൈ​ഡ​ന്‍റെ ഡി​ജി​റ്റ​ല്‍ സ്റ്റാ​ഫ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ മേ​ധാ രാ​ജ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ജൊ ​ബൈ​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​റ്റ​ല്‍ സ്റ്റാ​ഫ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യാ​യ മേ​ധാ രാ​ജി​നെ നി​യ​മി​ച്ചു. നി​യ​മ​നം ല​ഭി​ച്ച മേ​ധാ രാ​ജ് ഡ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ക​മ​ല ഹാ​രി​സ്, പീ​റ്റ് ബു​ട്ടി​ജ്, ഹി​ല​റി ക്ലി​ന്‍റ​ണ്‍ എ​ന്നീ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

ന​വം​ബ​റി​ലെ ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ര്‍​ജ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ബി​രു​ദ​വും സ്റ്റാ​ന്‍​ഫോ​ര്‍​ഡി​ല്‍ നി​ന്നും എം​ബി​എ​യും പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം സ്പെ​യ്ന്‍ ഇ​ലാ​ങ്കൊ​റി​യ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ റി​സെ​ര്‍​ച്ച്‌ അ​സി​സ്റ്റ​ന്‍റാ​യി മേ​ധ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

ട്രം​പി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ്ര​ചാ​ര​ണ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ വ​ള​രെ പു​റ​കി​ലാ​യി​രു​ന്നു ജോ ​ബൈ​ഡ​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ്ര​ചാ​ര​ണം. എ​ന്നാ​ല്‍ രാ​ജി​ന്‍റെ കീ​ഴി​ലു​ള്ള പു​തി​യ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ട്രം​പി​നെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ്                         പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related News