Loading ...

Home Business

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ജൂലായ് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ജൂലായ് മുതൽ സ്റ്റാമ്പ്  ഡൂട്ടിയും നല്കണം. ജൂലായ് ഒന്നുമുതലുള്ള നിക്ഷേപത്തിനാണിത് ബാധകം.
ഒറ്റത്തവണ, എസ്‌ഐപി, എസ്ടിപി, ഡിവിഡന്റ് റീഇന്വെസ്റ്റുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപത്തിനെല്ലാം സ്റ്റാമ്ബ് ഡ്യൂട്ടി നല്കണം. നിക്ഷേപ പിന്വലിക്കുമ്ബോള് നല്‍കേണ്ടതില്ല. ഓഹരി അധിഷ്ഠിത ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ  എന്നിവയക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടി ഈടാക്കുക. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 രൂപയാണ് ഈയനത്തില്‍ നല്കേണ്ടിവരിക. ഹ്രസ്വകാലത്തേയ്ക്ക് കൂടിയ തുക നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ട് നിക്ഷേപകരെയാണ് സ്റ്റാമ്പ് ഡ്യൂട്ടികാര്യമായി ബാധിക്കുക. ജനുവരിയിലാണ് ആദ്യം സ്റ്റാമ്പ് ഡ്യൂട്ടി                      ഏർപ്പെടുത്താൻ  തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രിലിലേയ്ക്കും ജൂലായിലേയ്ക്കും നീട്ടിവെയ്ക്കുകയായിരുന്നു.










Related News