Loading ...

Home International

ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ചൈന

ടിക്​ടോക്ക്​ ഉള്‍​പ്പെടെ 59 ചൈനീസ്​ ആപുകള്‍ ഇന്ത്യ നിരോധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച്‌​ ചൈന. ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്താവ്​ സാവോ ലിജിയന്‍ ആശങ്ക പങ്കുവെച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട്​ ചെയ്​തു. ടിക്​ടോക്​, വിചാറ്റ്​, എക്​സെന്‍ഡര്‍, ഷെയര്‍ ഇറ്റ്​ തുടങ്ങിയ 59 ചൈനീസ് ആപ്പുകള്‍ ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചത്​. ഇന്ത്യയുടെ സുരക്ഷക്ക്​ ഭീഷണിയുയര്‍ത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്നിരോധനമെന്ന​ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്തകുറിപ്പില്‍ വ്യക്​തമാക്കിയിരുന്നു. ആപ്പുകള്‍ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇന്ന് രാവിലെ ഗൂഗിള്‍ പ്ലേ സ്​റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ്​ ​സ്​റ്റോറില്‍ നിന്നും ടിക്​ ടോകിനെ നീക്കി. ജൂ​ണ്‍ 15ന്​ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ രക്​തസാക്ഷികളായതിനെ തുടര്‍ന്ന്​ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തി​​​​​ന്റെ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Related News