Loading ...

Home National

അണുനശീകരണത്തിന് ഇസ്രയേലി സാങ്കേതികവിദ്യ ഉപയോഗിക്കും

കോ​​​വി​​​ഡ്-19​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍​​​പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളെ​​​യും ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കാ​​​ന്‍ ഇ​​​സ്ര​​​യേ​​​ലി​​​ല്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഇ​​​ന്ത്യ ഉ​​​പ​​​യോ​​​ഗി​​​ക്കും.

ഇ​​​സ്ര​​​യേ​​​ലി പ്ര​​​തി​​​രോ​​​ധ​​​സേ​​​ന​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​നം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ​​​ രീ​​​തി​​​യാ​​​ണ് രാ​​​ജ്യ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​വാ​​​ര്‍​​​ത്ത​​​ക​​​ള്‍. പൊ​​​തു​​​യി​​​ട​​​ങ്ങ​​​ള്‍ അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി കൊ​​​റോ​​​ണ​​​യെ നി​​​ര്‍​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു ഇ​​​സ്ര​​​യേ​​​ല്‍ ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ ബ​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​​​ച്ച്‌ (ഐ​​​ഐ​​​ബി​​​ആ​​​ര്‍) ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​തി​​​രോ​​​ധ​​​മാ​​​ര്‍​​​ഗം ഏ​​​റെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നു തെ​​​ളി​​ഞ്ഞു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ഇ​​​സ്ര​​​യേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഐ​​​ഐ​​​ബി​​​ആ​​​ര്‍ കൊ​​​റോ​​​ണ​​​യ്ക്കെ​​​തി​​​രേ​​​ മ​​​രു​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. ടെ​​​റാ നോ​​​വ​​​ല്‍ എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണ​​​മ​​​രു​​​ന്ന് ഇ​​​ന്ത്യ​​ക്കു ന​​​ല്‍​​​കു​​​ന്ന​​​ത്.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​മു​​​ള്‍​​​പ്പെ​​​ടെ ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച്‌ അ​​​ണു​​​വി​​​മു​​​ക്തമാ​​​ക്കാം. ഷി​​​വ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ല്‍ മ​​​രു​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​സ്ഥ​​​ല​​​ത്ത് പ്ര​​​യോ​​​ഗി​​​ച്ചാ​​​ല്‍ പ്ര​​​ത​​​ലം പൂ​​​ര്‍​​​ണ​​​മാ​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​കും. ദീ​​​ര്‍​​​ഘ​​​നാ​​​ള്‍ ഇ​​​തി​​​ന്‍റെ ഫ​​​ലം ല​​​ഭി​​​ക്കു​​​മെ​​​ന്നും പ​​​രീ​​​ക്ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

Related News