Loading ...

Home special dish

കൃഷ്ണ ഹോട്ടലിലെ കോഴിപെരട്ട്

ഇവിടെ വരുന്നവരില്‍ ഏറെയും ടെക്കികളാണ്. ന്യൂജനറേഷന്‍ ഫുഡ് കോര്‍ട്ടുകളിലെ പാശ്ചാത്യവിഭവങ്ങളേക്കാള്‍ ഐ.ടി തലമുറക്ക് പ്രിയം നാടന്‍ ഭക്ഷണമാണത്രേ. ഞായറാഴ്ച ആയാല്‍ പിന്നെ ടെക്കികള്‍ നാടന്‍ ഭക്ഷണം തേടിയുള്ള പരക്കംപാച്ചിലിലാണ്. നാടന്‍ ഭക്ഷണമെന്നാല്‍ ഊണും നാടന്‍ കോഴിക്കറിയും. ഭക്ഷണം നല്ലതാണെങ്കില്‍ എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യാനും അവര്‍ തയാറാണ്.ഭക്ഷണം ഒരു ദൗര്‍ബല്യമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒട്ടുമിക്ക ജീവനക്കാരുടെയും വാരന്ത പരിപാടികളില്‍ പ്രധാനമാണ് നാടന്‍ ഭക്ഷണശാലകള്‍ തേടിയുള്ള യാത്ര. ഇവരില്‍ ഏറിയ പങ്കും ചെന്നടുക്കുന്ന ഭക്ഷണശാലയാണ് ബാലരാമപുരം കട്ടച്ചക്കുഴിയിലെ കിഷന്‍ അണ്ണന്‍റെ (കൃഷ്ണന്‍കുട്ടി) ഹോട്ടല്‍. ഇവിടെനിന്ന് നാടന്‍ കോഴിപെരട്ട് കഴിക്കാത്തവര്‍ ഐ.ടി ഫീല്‍ഡിലില്ല എന്നുവേണം പറയാന്‍.

ഊണും  കപ്പക്കറിയും കോഴിപെരട്ടുമാണ് കോമ്പിനേഷന്‍. പുട്ടും കോഴിത്തോരനും വേറെ. പെറോട്ട, ചപ്പാത്തി അങ്ങനെ വിഭവങ്ങള്‍ പലതരം. കോഴിപെരട്ടാണ് ഇവിടത്തെ മാസ്റ്റര്‍പീസ്. കട്ടച്ചക്കുഴിയിലെ കിഷന്‍ അണ്ണന്‍െറ ഹോട്ടലിന് 18 വര്‍ഷത്തെ പാരമ്പര്യമുണ്ട്. അദ്ദേഹത്തിന്‍റെ കാലശേഷം പിന്‍മുറക്കാര്‍ വിഭവങ്ങളുടെ രുചി കൈവിടാതെ ഹോട്ടല്‍ കൊണ്ടുപോകുന്നു. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിലൂടെയും ബൈപാസിലൂടെയും കടന്നു പോകുന്നവര്‍ കട്ടച്ചക്കുഴിയിലുള്ള ഹോട്ടലിലേക്ക് വണ്ടിതിരിക്കും.ഇവിടെ വരുന്നവരില്‍ ഏറെയും ടെക്കികളാണ്. ന്യൂജനറേഷന്‍ ഫുഡ് കോര്‍ട്ടുകളിലെ പാശ്ചാത്യ വിഭവങ്ങളേക്കാള്‍ ഐ.à´Ÿà´¿ തലമുറക്ക് പ്രിയം നാടന്‍ ഭക്ഷണമാണത്രേ. രാവിലെ 10 മുതല്‍ രാത്രി 9 മണി വരെ ഇവിടെ ഭക്ഷണം റെഡിയാണ്.

Related News