Loading ...

Home Europe

ബ്രിട്ടനില്‍ കൊറോണ ബാധിച്ച്‌ 763 ഇന്ത്യന്‍ വംശജര്‍ മരിച്ചു

ല​​​ണ്ട​​​ന്‍: ​​​ബ്രി​​​ട്ട​​​നി​​​ലെ വം​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ കെ​​​ടു​​​തി​​​ക​​​ള്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത് ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ക്ക്. 763 ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. പാ​​​ക്, ക​​​രീ​​​ബി​​​യ​​​ന്‍ വം​​​ശ​​​ജ​​​രാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍.

ചി​​​ല പ്രാ​​​ദേ​​​ശി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ രോ​​​ഗ​​​വ്യാ​​​പ​​​നം ആ​​​ശ​​​ങ്ക​​​യു​​​ണ​​​ര്‍​​​ത്തും​​​വി​​​ധം വ​​​ര്‍​​​ധി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി പ്രീ​​​തി പ​​​ട്ടേ​​​ല്‍ പ​​​റ​​​ഞ്ഞു. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്ന് പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ല്‍ ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ തു​​​ട​​​ങ്ങി. കി​​​ഴ​​​ക്ക​​​ന്‍ ഇം​​​ഗ്ല​​​ണ്ടി​​​ലെ ലെ​​​സ്റ്റ​​​റി​​​ല്‍ ഇ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണം പ്രാ​​​ബ​​ല്യ​​​ത്തി​​​ലാ​​​യി. ഇ​​​ന്ത്യ​​​ക്കാ​​​ര്‍ ധാ​​​രാ​​​ള​​​മു​​​ള്ള സ്ഥ​​​ല​​​മാ​​​ണി​​​ത്.

ജൂ​​​ലൈ നാ​​​ലു മു​​​ത​​​ല്‍ ലോ​​​ക്ക് ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്കാ​​​ന്‍ ബ്രി​​​ട്ടീ​​​ഷ് സ​​​ര്‍​​​ക്കാ​​​ര്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പ്രീ​​​തി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

Related News