Loading ...

Home Gulf

യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

അബുദാബി: യുഎഇയിലേക്ക് തിരിച്ചു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. യുഎഇ സര്‍ക്കാരാണ് ഇത് സംബന്ധിച്ച്‌ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരുന്ന താമസവിസക്കാര്‍ക്കായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടുത്തിയത്.

Related News