Loading ...

Home National

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31വരെ നീട്ടി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. രാജ്യത്ത് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ കോവിഡ് 19 രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. '
'ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നു കഴിഞ്ഞു. എന്നാല്‍ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂണ്‍ 30 ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുത്. ഞാന്‍ നിങ്ങളോട് വീട്ടിലിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്നും ഞാന്‍ പറയുന്നു അനാവശ്യമായി പുറത്തുപോകരുത്' താക്കറെ പറഞ്ഞു.
സംസ്ഥാനത്ത് 1,59,133 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Related News