Loading ...

Home National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,459 പേര്‍ക്കാണ്. 380 പേര്‍ കോവിഡ് ബധിതരായി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി. നിലവില്‍, 2,10,120 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 3,21,723 പേരാണ്. ഇന്ത്യയിലെ ആകെ മരണം 16,475 ആയെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആശങ്കാജനകമായ സാചര്യമാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,64,626 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 86,575 പേര്‍ രോഗമുക്തി നേടി. 70,622 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,429 പേര്‍ കോവിഡ് ബാധിതരായി മഹാരാഷ്ട്രയില്‍ മരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലോക്ക് ഡൗണ്‍ നീട്ടണം എന്ന നിലപാടിലാണ്. തമിഴ്നാട്ടില്‍ ഇന്നലെ 3940 പേര്‍ക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2889 പേര്‍് കൊവിഡ് ബാധിതരായി. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 83,077 ആയി. ജാര്‍ഖണ്ഡിനും ബംഗാളിനും പുറമെ മണിപ്പൂരും ലോക്ക് ഡൗണ്‍ നീട്ടി.

Related News