Loading ...

Home National

പാക് അധീന കാശ്മീരിൽ ചൈനീസ് സാന്നിദ്ധ്യം

ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ വ്യോമത്താവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനം ഇറങ്ങിയതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് ഇന്ത്യ. à´²àµ‡à´¯à´¿à´²àµâ€ നിന്ന് 100 കലോമീറ്റര്‍ മാത്രം അകലെയാണ് സ്‌കര്‍ദു വ്യോമത്താവളം. വിദേശ രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യോമത്താവളം ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ മുമ്ബും അനുമതി നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ പോരാട്ടത്തിന് പാക് സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഉപയോഗിച്ചിരുന്നു.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്ത് എസ്.യു-27 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനെയും ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്.ടിബറ്റിലെ വ്യോമതത്താവളവും ചൈനയ്ക്ക് ബലമാണ്.
അതിനിടെ പാംഗോംഗ് തടാകത്തിന് സമീപം ചൈന വ്യോമത്താവളം വികസിപ്പിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

Related News