Loading ...

Home National

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനായാണ്‌.19,906 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത് 410 പേരാണ്.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി,രോഗ മുക്തി നേടിയത് 3,09,713 ആണ്,ചികിത്സയില്‍ കഴിയുന്നത്‌ 2,03,051 ആണ്,രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്ന് ഇതുവരെ 16,095 പേര്‍ക്കാണ് ജീവന്‍ നഷ്ടമായാത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.ഇവിടെ ഇതുവരെ 1,59,133 ആണ്,മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 5318 പേര്‍ക്കാണ് à´®àµà´‚ബൈ നഗരത്തില്‍ മാത്രം രോഗ ബാധിതര്‍ 74,252 ആണ്, ഇവിടെ കഴിഞ്ഞ ദിവസം മാത്രം 1400 പുതിയ കേസുകളാണ്സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ്,ഡല്‍ഹിയില്‍ 80,000 ല്‍ അധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് 2558 പേര്‍ക്കാണ്.

Related News