Loading ...

Home International

മിഷേല്‍ മാര്‍ട്ടിന്‍ ഐറിഷ് പ്രധാനമന്ത്രി

ഡ​​​ബ്ലി​​​ന്‍: ഫി​​​യാ​​​ന ഫാ​​​ല്‍ പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് മി​​​ഷേ​​​ല്‍ മാ​​​ര്‍​​​ട്ടി​​​ന്‍ ഐ​​​റി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ഫി​​​യാ​​​ന ഫാ​​​ല്‍, ഫി​​​നെ ഗേ​​​ല്‍, ഗ്രീ​​​ന്‍ പാ​​​ര്‍​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി സ​​​ര്‍​​​ക്കാ​​​രാ​​​ണ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ആ​​​ര്‍​​​ക്കും ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചി​​​ല്ല. കോ​​​വി​​​ഡ് ലോ​​​ക്ക് ഡൗ​​​ണ്‍ മൂ​​​ലം സ​​​ര്‍​​​ക്കാ​​​ര്‍ രൂ​​​പീ​​​ക​​​ര​​​ണ ച​​​ര്‍​​​ച്ച​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. à´¨àµ‚​​​റു വ​​​ര്‍​​​ഷ​​​ത്തി​​​ന​​​ടു​​​ത്ത് പ​​​ഴ​​​ക്ക​​​മു​​​ള്ള ഫി​​​യാ​​​ന ഫാ​​​ലും ഫി​​​നെ ഗേ​​​ലും ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് സ​​​ഖ്യ​​​ക​​​ക്ഷി സ​​​ര്‍​​​ക്കാ​​​രു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. മി​​​ഷേ​​​ല്‍ മാ​​​ര്‍​​​ട്ടി​​​ന്‍ ആ​​​ദ്യ ര​​​ണ്ട​​​ര വ​​​ര്‍​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​നു​​​മാ​​​യ ഫി​​​നെ ഗേ​​​ല്‍ നേ​​​താ​​​വ് ലി​​​യോ വ​​​രാ​​​ഡ്ക​​​ര്‍ തു​​​ട​​​ര്‍​​​ന്ന് ഭ​​​ര​​​ണ​​​മേ​​​ല്‍​​​ക്കും.

ഫി​യാ​ന ഫാ​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കി​യ മു​ന്‍ സ​ര്‍​ക്കാ​രി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന മാ​ര്‍​ട്ടി​ന്‍ ആ​ണ് ലോ​ക​ത്ത് ആ​ദ്യ​മാ​യി തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പു​ക​വ​ലി നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ സ്മോ​ക്കിം​ഗ് പ​ബ്ബു​ക​ള്‍​ക്കും നി​യ​മം ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ പ​ല​രും എ​തി​ര്‍​ത്തു​വെ​ങ്കി​ലും 2004 ല്‍ ​കൊ​ണ്ടു​വ​ന്ന നി​യ​മം പി​ന്നീ​ട് പ​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

Related News