Loading ...

Home International

ലോകത്ത്‌ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. നി​ല​വി​ല്‍ 1,00,74,597 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 5,00,625 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 54,52,337 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക 25,96,394, ബ്ര​സീ​ല്‍ 13,15,941, റ​ഷ്യ 6,27,646, ഇ​ന്ത്യ5,29,577, ബ്രി​ട്ട​ന്‍ 3,10,250, സ്പെ​യി​ന്‍ 2,95,549, പെ​റു 2,75,989, ചി​ലി 2,67,766, ഇ​റ്റ​ലി 2,40,136, ഇ​റാ​ന്‍ 2,20,180.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍: അ​മേ​രി​ക്ക 1,28,152, ബ്ര​സീ​ല്‍ 57,103, റ​ഷ്യ 8,969, ഇ​ന്ത്യ16,103, ബ്രി​ട്ട​ന്‍ 43,514, സ്പെ​യി​ന്‍ 28,341, പെ​റു 9,135, ചി​ലി 5,347, ഇ​റ്റ​ലി 34,716, ഇ​റാ​ന്‍ 10,364.

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ചു​വ​ടെ. 24 മ​ണി​ക്കൂ​റി​നി​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ലും.

അ​മേ​രി​ക്ക 43,438 (512), ബ്ര​സീ​ല്‍ 35,887 (994), റ​ഷ്യ 6,852 (188), ഇ​ന്ത്യ 20,131 (414), ബ്രി​ട്ട​ന്‍ 890 (100), സ്പെ​യി​ന്‍ 564 (3), പെ​റു 3,625 (196), ചി​ലി 4,406 (279), ഇ​റ്റ​ലി 175 (8), ഇ​റാ​ന്‍ 2,456 (125). മെ​ക്സി​ക്കോ​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. 2,08,392 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ള്‍ എ​ട്ടാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ്: പാ​ക്കി​സ്ഥാ​ന്‍, തു​ര്‍​ക്കി, ജ​ര്‍​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ന്‍​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ.

Related News