Loading ...

Home International

അമേരിക്കൻ മലയാളി ബിസിനസുകാർ കേരളത്തിലേക്ക്

ന്യൂജഴ്സി∙ കേരളത്തിലെ വ്യാവസായിക പ്രമുഖരെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനായി കേരളാ ചേംബർ ഓഫ് കൊമേഴ്സിന്റെ അംഗങ്ങൾ കേരളത്തിലേക്ക് യാത്രതിരിച്ചു. കെ.സി.സി.എൻ.എയുടെ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ചെയർമാൻ ദിലീപ് വർഗീസ്, സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ, ട്രഷറർ അലക്സ് ജോൺ, അംഗങ്ങളായ അനിയൻ ജോർജ്, രാജ് ദാനിയേൽ, അറ്റോർണി തോമസ് അലൻ, ജിബി തോമസ്, മധു രാജൻ, ജോൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ബിസിനസുകാരാണ് കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്.ഇത്ര വിപുലമായി കേരളത്തിൽ ഇതാദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.പ്രമുഖ വ്യവസായ ഗ്രൂപ്പായ ഒലീവിന്റെ കൊച്ചി കടവന്ത്രയിലെ ഡൗൺ ടൗൺ ഹോട്ടൽ ആതിഥേയത്വം വഹിക്കുന്ന à´ˆ ഇന്റർനാഷണൽ ബിസിനനസ് മീറ്റ് ഓഗസ്റ്റ് 5-ന് ബുധനാഴ്ച വൈകുന്നേരം 4.30-ന് ആരംഭിക്കുന്നു.അമേരിക്കയിലെ ബിസിനസ് നിക്ഷേപ സാധ്യതകൾ, വ്യാവസായിക സംരംഭങ്ങൾ, ബിസിനസുകാർക്ക് ഗ്രീൻകാർഡ് ലഭിക്കുവാനുള്ള മാർഗ്ഗങ്ങൾ, അമേരിക്കയിൽ ശാഖകൾ തുടങ്ങിയാലുള്ള ഗുണങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭർ നയിക്കുന്ന വർക്ക്ഷോപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ജോയി അലൂക്കാസ്, à´Žà´‚.à´Ž യൂസഫലി, ബീന കണ്ണൻ തുടങ്ങി കേരളത്തിലെ ഒരുപിടി മുൻനിര വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന à´ˆ മീറ്റ് രാത്രിയിലെ സോഷ്യൽ അവറിനോടൊപ്പം നടക്കുന്ന ഡിന്നറോടെ സമാപിക്കും.കെ.സി.സി.എൻ.എയുടെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ (732 915 8813), യു.എസ് കോർഡിനേറ്റർ അനിയൻ ജോർജ് (908 337 1289), ഇന്ത്യ കോർഡിനേറ്റർ ജെ. ദാമോദരൻ (91 98460 23440) എന്നിവരുടെ പക്കൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. à´œàµ‹ പേരാവൂർ അറിയിച്ചതാണിത്.
വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Related News